Sushant Singh Rajput Death|യാഷ് രാജ് ഫിലിംസ് ചെയർമാൻ ആദിത്യ ചോപ്രയെ നാല് മണിക്കൂർ ചോദ്യം ചെയ്തു
യാഷ് രാജ് ഫിലിംസുമായുള്ള കരാർ സുശാന്ത് അവസാനിപ്പിക്കാനുണ്ടായ കാരണങ്ങളെ കുറിച്ചും പൊലീസ് ചോദിച്ചതായാണ് വിവരം.
News18 Malayalam | July 19, 2020, 5:28 PM IST
1/ 8
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സംവിധായകനും യാഷ് രാജ് ഫിലിംസ് ചെയർമാനുമായ ആദിത്യ ചോപ്രയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു.
2/ 8
വേർസോവ പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ചയാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ നാല് മണിക്കൂറോളം നീണ്ടു.
3/ 8
ആദിത്യ ചോപ്രയുടെ യാഷ് രാജ് ഫിലിംസ് കമ്പനിയും സുശാന്തും തമ്മിലുണ്ടായിരുന്ന സിനിമ കരാറുകളെ കുറിച്ചായിരുന്നു പൊലീസ് ചോദിച്ചറിഞ്ഞത്.
4/ 8
യാഷ് രാജ് ഫിലിംസുമായുള്ള കരാർ സുശാന്ത് അവസാനിപ്പിക്കാനുണ്ടായ കാരണങ്ങളെ കുറിച്ചും പൊലീസ് ചോദിച്ചതായാണ് വിവരം.
5/ 8
നേരത്തെ യാഷ് രാജ് ഫിലിംസ് കാസ്റ്റിംഗ് ഡയറക്ടർ ഷാനൂ ശർമയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സുശാന്തിന്റെ ബന്ധുക്കൾ ഉൾപ്പെടെ 34ഓളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
6/ 8
സഞ്ജയ് ലീല ബൻസാലി, സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി, സുശാന്ത് അവസാനമായി അഭിനയിച്ച ചിത്രത്തിലെ നായിക സഞ്ജന സാങ്ഘി തുടങ്ങിയവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
7/ 8
ജൂൺ 14നാണ് മുംബൈയിലെ അപ്പാർട്ട്മെൻറിൽ സുശാന്ത് തൂങ്ങി മരിച്ചത്.
8/ 8
സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റിയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അമിത്ഷായോടാണ് റിയ ഇക്കാര്യം ആവശ്യപ്പെട്ടത്.