News18 Public Sentimeter on China: ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ തയാറെന്ന് 91% ഇന്ത്യക്കാരും
- Published by:Rajesh V
- news18-malayalam
Last Updated:
News18 Public Sentimeter on China: ഇന്ത്യൻ അതിർത്തിയിലെ പ്രശ്നവുമായി ബന്ധപ്പെട്ട് ചൈനക്കെ തിരെയുള്ള വികാരം പ്രകടിപ്പിച്ച് ഇന്ത്യൻ ജനത. ഇതിനകം തന്നെ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളിൽ ചൈനീസ് സാധനങ്ങൾ ഒഴിവാക്കുന്നതിനായി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ്, ചൈനയെക്കുറിച്ച് ഇന്ത്യക്കാർ എന്ത് ചിന്തിക്കുന്നുവെന്നതിൽ നെറ്റ് വർക് 18 സർവേ നടത്തിയത്. സർവേഫലം ഇതാണ്. മലയാളം ഉൾപ്പെടെ 13 ഭാഷക്കാർക്കിടയിൽ നടത്തിയ സർവേയുടെ ഫലമാണ് പുറത്തുവിടുന്നത്.
advertisement
ചൈനയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ എന്താണ്? ചൈനയെ നിങ്ങൾ എങ്ങനെ കാണുന്നു? ഇതായിരുന്നു ചോദ്യം. 83 ശതമാനം ആളുകൾ ചൈനയെ ഇഷ്ടപ്പെടുന്നില്ലെന്ന് ആയിരുന്നു മറുപടി നൽകിയത്. തങ്ങൾക്ക് ചൈനയോട് പ്രശ്നമൊന്നുമില്ലെന്ന് 6.3% പേർ ഉത്തരം നൽകി. ചൈനയെക്കുറിച്ച് ശ്രദ്ധിക്കാറേ ഇല്ലായിരുന്നു 10.6% പേർ ഉത്തരം നൽകിയത്.
advertisement
ചൈനയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എപ്പോഴാണ് മാറിയത് ? ചൈനയോട് പണ്ടുമുതലേ ആദരവില്ലെന്നാണ് 55.7% ഉത്തരം നൽകിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിലായാണ് ചൈനയെക്കുറിച്ചുള്ള അഭിപ്രായം മാറിയതെന്ന് 22.2 ശതമാനം ആളുകൾ പറഞ്ഞു. എന്നാൽ, 22.1 ശതമാനം ആളുകൾക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിലാണ് ചൈനയെക്കുറിച്ചുള്ള അഭിപ്രായം മാറിയത്.
advertisement
കഴിഞ്ഞ കുറച്ച് ആഴ്ചകളായി എങ്ങനെയാണ് ചൈനയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം മാറിയത്? ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഇത് കേട്ടു. 63.2 ശതമാനം ആളുകൾ തങ്ങൾക്ക് ചൈനയെക്കുറിച്ച് നല്ല അഭിപ്രായം ഇല്ലെന്നാണ് പറഞ്ഞത്. നേരത്തെയുള്ള അഭിപ്രായം തന്നെയാണ് ഇപ്പോഴുമെന്ന് 31.5 ശതമാനം ആളുകളും പറഞ്ഞു. 5.3 പേർ ചൈനയെക്കുറിച്ചുള്ള ധാരണ മുമ്പത്തേതിനേക്കാൾ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു.
advertisement
advertisement
ലഡാക്കിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും പരസ്പരം ആക്രമിക്കുന്നു. ചൈന ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുകയാണെന്ന് വസ്തുത നിങ്ങൾക്ക് അറിയാമോ? എന്നതായിരുന്നു ചോദ്യം. 89.4 ശതമാനം ആളുകൾ അറിയാമെന്നാണ് ഉത്തരം നൽകിയത്. എന്നാൽ 10.6% ഇന്ത്യക്കാർ ഇപ്പോഴത്തെ പ്രതിസന്ധിയെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന് പറഞ്ഞു.