ചങ്ങനാശ്ശേരി സീറ്റ് തങ്ങളുടെതാണെന്നും അത് ജോസഫ് വിഭാഗം അംഗീകരിക്കുമോയെന്ന മറുചോദ്യമാണ് ജോസ് കെ മാണി ഉന്നയിച്ചത്. പാലയിലെ പരാജയം ചൂണ്ടിക്കാട്ടിയ നേതാക്കളോട് വട്ടിയൂർക്കാവും കോന്നി യും ഓർമ്മിപ്പിച്ചായിരുന്നു ജോസിന്റെ മറുപടി. എങ്കിലും മുന്നണിയുടെ ഐക്യത്തിന് പോറൽ ഏൽപ്പിക്കില്ലെന്ന ജോസ് കെ മാണി ഉറപ്പ് നൽകിയിട്ടുണ്ട്.