വാളയാർ മദ്യദുരന്തം: അഞ്ചു പേർ മരിച്ച ചെല്ലങ്കാവ് ആദിവാസി കോളനിയിൽ മദ്യമെത്തിച്ചത് കോൺഗ്രസ് നേതാവെന്ന് CPM
Last Updated:
കോളനിയിൽ മദ്യമെത്തിച്ചത് ഗിരീഷാണെന്ന് കരുതുന്നില്ലെന്ന് ഊരുമൂപ്പൻ വിശ്വനാഥൻ പ്രതികരിച്ചു. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. (റിപ്പോർട്ട് - പ്രസാദ് ഉടുമ്പശ്ശേരി)
പാലക്കാട്: അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ വാളയാർ മദ്യദുരന്തത്തിൽ കോളനിയിലേക്ക് മദ്യമെത്തിച്ചത് കോൺഗ്രസ് പ്രാദേശിക നേതാവാണെന്നാണ് സിപിഎം ആരോപണം. പുതുശ്ശേരി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഗിരീഷിന് എതിരെയാണ് ആരോപണം. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ദുരന്തമുണ്ടായ ചെല്ലങ്കാവ് ആദിവാസി കോളനിയിൽ പ്രതിഷേധസമരം നടത്തി.
advertisement
എന്നാൽ, ആരോപണം ഗിരീഷ് നിഷേധിച്ചു. മദ്യദുരന്തത്തിൽ മരിച്ച ശിവൻ കോൺഗ്രസ് പ്രവർത്തകനാണെന്നും ശിവന് മദ്യം നൽകിയത് ഗിരീഷാണെന്നും കെ.വി വിജയദാസ് എംഎൽഎ ആരോപിച്ചു. ചെല്ലങ്കാവ് ആദിവാസി കോളനി ഉൾപ്പെടുന്ന വാർഡ് ജനറൽ ആയതോടെ ഇവിടെ കോൺഗ്രസിന് വേണ്ടി മത്സരിക്കാൻ ഒരുങ്ങുന്നത് ഗിരീഷാണെന്നും കോളനിക്കാരെ സ്വാധീനിക്കാനാണ് മദ്യം വിളമ്പിയതെന്നും സിപിഎം ആരോപിച്ചു.
advertisement
advertisement