കേരള രാഷ്ട്രീയത്തിലേക്ക് മടക്കം; തെരഞ്ഞെടുപ്പുകളിൽ കുഞ്ഞാലിക്കുട്ടി നയിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

Last Updated:
നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം കരുത്ത് നൽകുന്നതാണ്. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് ലീഗിലും പുതിയ ചർച്ചകൾക്ക് വഴി തുറക്കുന്നതാണ്. (റിപ്പോർട്ട് - അനുമോദ് സി.വി)
1/7
 മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ ചുമതല കുഞ്ഞാലിക്കുട്ടിക്ക് നൽകാൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗമാണ് തീരുമാനിച്ചത്.

advertisement
2/7
 'തെരഞ്ഞെടുപ്പിൽ ജയിക്കുവാനുള്ള എല്ലാ സാധ്യതകളും ചർച്ച ചെയ്തു. തെരഞ്ഞെടുപ്പിന്റെ പരിപൂർണമായ ചുമതല കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൊടുത്ത പോലെ തന്നെ പികെ കുഞ്ഞാലിക്കുട്ടിക്ക്‌ കൊടുക്കുന്നു. എല്ലാ ചുക്കാനും ത്രാണിയുള്ള കഴിവുള്ള കുഞ്ഞാലിക്കുട്ടി സാഹിബിനെ ഏൽപ്പിക്കുക. അതാണ് തീരുമാനം. അതുപോലെ തന്നെ ദേശീയ തലത്തിലെ ചുമതല ഇ.ടി. മുഹമ്മദ് ബഷീറിനെയും ഏൽപ്പിക്കുന്നു' - ഇതായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ വാക്കുകൾ.

3/7
 കുഞ്ഞാലിക്കുട്ടി തന്നെ പടനായകൻ എന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അറിയിച്ചതോടെ അടുത്ത ചോദ്യവും ഉയർന്നു. ലോക്സസഭ അംഗത്വം രാജിവയ്ക്കുമോ? മറുപടി ഇങ്ങനെ 'മറ്റ് തീരുമാനം ഒന്നും ഇപ്പൊ ഇല്ല. ഇപ്പൊ ഇലക്ഷൻ ചുമതല. ബാക്കി എല്ലാം അതിന്റേതായ സമയത്ത് എടുക്കും' -  പി.കെ കുഞ്ഞാലിക്കുട്ടി നയം വ്യക്തമാക്കി.

4/7
 ഇ.അഹമ്മദിന്റെ മരണത്തോടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ 2017ൽ മലപ്പുറം മണ്ഡലത്തിൽ നിന്നാണ് പികെ കുഞ്ഞാലിക്കുട്ടി ആദ്യം ലോക്സഭയിൽ എത്തിയത്.

5/7
 2019ലെ പൊതു തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി ജയം ആവർത്തിച്ചു. ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് മാസങ്ങൾക്ക് അപ്പുറം വന്നുനിൽക്കേ ആണ് അദ്ദേഹം കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത്.

6/7
 യുഡിഎഫുമായി  ബന്ധപ്പെട്ടുള്ള ചർച്ചകൾക്കും മധ്യസ്ഥശ്രമങ്ങൾക്കും ഇപ്പോഴും ചുക്കാൻ പിടിക്കുന്നത് പി.കെ കുഞ്ഞാലിക്കുട്ടി തന്നെയാണ്.

7/7
 അങ്ങനെയിരിക്കെ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം കരുത്ത് നൽകുന്നതാണ്. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് ലീഗിലും പുതിയ ചർച്ചകൾക്ക് വഴി തുറക്കുന്നതാണ്.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള വിമാന സർവീസുകളിൽ 22 % വർധന; പുതിയ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു

  • തിരുവനന്തപുരം വിമാനത്താവളത്തിൽ 22% സർവീസുകൾ വർധിപ്പിച്ച് പുതിയ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു.

  • ദമാം, റിയാദ്, കുവൈറ്റ്, ക്വാലാലംപൂർ, മാലദ്വീപ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിച്ചു.

  • വിന്റർ ഷെഡ്യൂളിൽ 600 ആയിരുന്ന പ്രതിവാര എയർട്രാഫിക് മൂവ്മെന്റുകൾ 732 ആയി ഉയരും.

View All
advertisement