തിരുവനന്തപുരം: അതിശക്തമായ മഴയാണ് കേരളത്തിൽ പ്രവചിക്കപ്പെട്ടിട്ടുള്ളത്. .
2/ 6
കഴിഞ്ഞ രണ്ടു വർഷങ്ങളിലേതു പോലെ പ്രളയ സാധ്യതയും വിദഗ്ധർ തള്ളിക്കളഞ്ഞിട്ടില്ല. അതിനാൽത്തന്നെ സംസ്ഥാനം പ്രളയ സമാന സാഹചര്യം നേരിടാനുള്ള ഒരുക്കങ്ങളിലാണ്.
3/ 6
2018ലേയും 2019ലേയും പ്രളയകാലത്ത് സംസ്ഥാനത്തിന് ഏറെ ആശ്വാസവും ആത്മവിശ്വാസവും പകർന്നവരാണ് ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങൾ. ഇത്തവണ ദുരന്ത പ്രതികരണ സേന നേരത്തേ തയാറെയടുപ്പുകൾ പൂർത്തിയാക്കിക്കഴിഞ്ഞു.
4/ 6
വയനാട് ആലപ്പുഴ,ഇടുക്കി ജില്ലകളിൽ ഓരോ ടീമിനെ വിന്യസിച്ചു. തൃശൂരിൽ നേരത്തേ തന്നെ ഒരു ടീമുണ്ട്. പ്രളയ രക്ഷാ പ്രവർത്തനത്തിനു പൂർണ സജ്ജമായാണ് ടീമുകൾ നിലയുറപ്പിച്ചിട്ടുള്ളതെന്ന് എൻഡിആർഫ് വ്യക്തമാക്കി.
5/ 6
ഏതു അടിയന്തിര സാഹചര്യവും നേരിടാൻ സേന തയാറാണ്. ജീവൻ രക്ഷാ ഉപകരണങ്ങൾ, സാറ്റ്ലൈറ്റ് ഫോൺ, അത്യാധുനിക വാർത്താ വിനിമയ സംവിധാനങ്ങൾ എന്നിവയും സജ്ജം.
6/ 6
എൻഡിആർഎഫ് യൂണിറ്റ് ആസ്ഥാനമായ ആരക്കോണത്തും ഡൽഹിയിലും 24 മണിക്കൂർ കൺട്രോൾ റൂമും പ്രവർത്തനം തുടങ്ങി