'പന്തളം രാജകുടുംബത്തിന് എന്തവകാശം? തിരുവാഭരണം സർക്കാരിന് ഏറ്റെടുത്തു കൂടെ': സുപ്രീംകോടതി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ആഭരണം ദൈവത്തിന് സമർപ്പിച്ചതല്ലേ, സമർപ്പിച്ച് കഴിഞ്ഞ ആഭരണത്തിൽ പന്തളം കൊട്ടാരത്തിന് എന്തവകാശമെന്ന് കോടതി ചോദിച്ചു.
advertisement
ആഭരണം ദൈവത്തിന് സമർപ്പിച്ചതല്ലേ, സമർപ്പിച്ച് കഴിഞ്ഞ് ആഭരണത്തിൽ പന്തളം കൊട്ടാരത്തിന് എന്തവകാശമെന്ന് കോടതി ചോദിച്ചു. തിരുവാഭരണം പന്തളം കുടുംബത്തിന്‍റെ അധീനതയിൽ എന്തിന് വയ്ക്കണം. അത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയിലേക്ക് മാറ്റിക്കൂടെ?. സംസ്ഥാന സർക്കാറിന് തിരുവാഭരണം ഏറ്റെടുത്ത് കൂടെയെന്നും ജസ്റ്റിസ് എൻ.വി രമണ ചോദിച്ചു.
advertisement
advertisement
advertisement
തിരുവാഭരണത്തിൽ രാജകുടുംബത്തിലെ രണ്ട് വിഭാഗങ്ങൾ അവകാശമുന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇരു വിഭാഗങ്ങളെയും കോടതി വിമർശിച്ചു. പന്തളം രാജകുടുംബാംഗമായ രാമവർമ ക്ഷേത്ര ഭരണ കാര്യത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നില്ലെന്ന പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2010ലെ ദേവപ്രശ്നവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.


