പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് തീർത്ത ചതുരത്തിനുള്ളിൽ മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് നിന്നായിരുന്നു പ്രവർത്തകർ എത്തിയത്. പിന്നെ ഉയർന്നത് പതിവ് പോലെ മുദ്രാവാക്യം വിളി. ഉത്ഘാടനം കഴിഞ്ഞു. പിന്നെ പ്രതീക്ഷിക്കുക ബാരിക്കേട് മറിയ്ക്കലും ലാത്തി വീശലും ജലപീരങ്കി പ്രയോഗിക്കലുമൊക്കെ. എന്നാൽ അതൊന്നും ഉണ്ടായില്ല.