Tuesday Astro Remedies|ഹനുമൽ പ്രീതിയ്ക്കായി ചൊവ്വാഴ്ച്ച 10 കാര്യങ്ങൾ ചെയ്യൂ; ജീവിതത്തിൽ ഐശ്വര്യം നിറയും
- Published by:ASHLI
- news18-malayalam
Last Updated:
21 ചൊവ്വാഴ്ചകളിൽ മുടങ്ങാതെ ചെയ്യുന്നതിലൂടെ സാമ്പത്തിക അഭിവൃദ്ധിയും പുരോഗതിയും ലഭിക്കുമെന്നാണ് വിശ്വാസം
advertisement
advertisement
advertisement
ചൊവ്വാഴ്ചകളിൽ ഹനുമാൻ ക്ഷേത്രത്തിൽ പോയി ദർശനം നടത്തുന്നത് വളരെ നല്ലതായി കണക്കാക്കുന്നു. ദർശനം നടത്തുന്നതോടൊപ്പം ശർക്കര, ബൂന്തി, ലഡ്ഡു തുടങ്ങിയവ ഹനുമാൻ ദേവന് സമർപ്പിക്കുക. കൂടാതെ ചൊവ്വാഴ്ച്ച ദിവസം കുരങ്ങുകൾക്ക് ശർക്കരയും ചെറുപയറും കൊടുക്കുക. ഇത് 21 ചൊവ്വാഴ്ചകളിൽ മുടങ്ങാതെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക അഭിവൃദ്ധിയും പുരോഗതിയും ലഭിക്കുമെന്നാണ് വിശ്വാസം.
advertisement
ചൊവ്വാഴ്ച്ച നിങ്ങളുടെ പൂജാമുറിയിൽ ഹനുമാൻ യന്ത്രം സ്ഥാപിക്കുക. കൂടാതെ ഈ യന്ത്രത്തെ ദിനവും ആരാധിക്കുക. ചൊവ്വാഴ്ച ദിവസങ്ങളിൽ വൈകുന്നേരം ഹനുമാൻ ക്ഷേത്രത്തിൽ പോയി കടുകെണ്ണയോ ശുദ്ധമായ നെയ്യോ ഉപയോഗിച്ച് വിളക്ക് തെളിയിക്കുക.അതിനു ശേഷം അവിടെ ഇരുന്ന് ഹനുമാൻ ചാലിസ ജപിക്കുക. ഹനുമാന്റെ കൃപ എന്നും നിങ്ങൾക്ക് ലഭിക്കും.
advertisement
ചൊവ്വാഴ്ച ദിവസം വൈകുന്നേരങ്ങളിൽ സുഗന്ധദ്രവ്യങ്ങളും ജപമാലകളും ഹനുമാന് സമർപ്പിക്കാം. അഞ്ജനാ പുത്രനായ ഹനുമാൻ്റെ അനുഗ്രഹം ലഭിക്കുന്നതിന് വളരെ മികച്ച ആചാരമായി ഈ പ്രതിവിധിയെ കണക്കാക്കുന്നു. കൂടാതെ ചൊവ്വാഴ്ച്ച ദിവസം രാവിലെ കുളിച്ച് ശുദ്ധിയായി അരയാൽ മരമുള്ള ഹനുമാൻ ക്ഷേത്രത്തിലേക്ക് പോകുക. അരയാലിന്റെ ചുവട്ടിൽ കടുകെണ്ണ വിളക്ക് കത്തിച്ച് കിഴക്കോട്ട് അഭിമുഖമായി "ജയ് ശ്രീ റാം" എന്ന നാമം ചൊല്ലുക.
advertisement
advertisement
advertisement
advertisement
advertisement
ചൊവ്വാഴ്ചകളിൽ ഹനുമാൻ ചാലിസ പാരായണം ചെയ്യുന്നതിനു പുറമേ, ഈ ദിവസം ലക്ഷ്മി സ്തോത്രം ജപിക്കുന്നത് കടം വേഗത്തിൽ വീട്ടാൻ സഹായിക്കുന്നു. ലക്ഷ്മി മാതാവിൻ്റെ പുണ്യാനുഗ്രഹം നേടാനും ഇത് സഹായിക്കുന്നു.(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളേയും ആചാരങ്ങളേയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. ന്യൂസ് 18 ഇവ സ്ഥിരീകരിക്കുന്നില്ല)