ആഴ്ചയിൽ ഒരിക്കൽ സെക്സ് നിർബന്ധമാക്കിയാൽ അകാലമരണത്തിനുള്ള സാധ്യതകൾ കുറയ്ക്കാമെന്ന് പഠന റിപ്പോർട്ടുകൾ.
2/ 8
ആഴ്ചയിൽ ഒരിക്കലെങ്കിലും സെക്സിൽ ഏർപ്പെടുന്നവർക്ക് ക്യാൻസർ, ഹൃദയസംബന്ധമായ രോഗങ്ങൾ, മറ്റ് അസുഖങ്ങൾ എന്നിവ മൂലം മരിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനം പറയുന്നു.
3/ 8
വ്യായാമം ചെയ്യുന്നതിന് തുല്യമാണ് സെക്സിൽ ഏർപ്പെടുന്നതെന്നും അതിന് ആരോഗ്യകരമായ ഗുണങ്ങൾ ഉണ്ടെന്നും പഠനത്തിൽ പറയുന്നു.
4/ 8
ശരാശരി 39 വയസ് പ്രായമുള്ള 15,269 മുതിർന്നവരെയാണ് ശാസ്ത്രജ്ഞർ ഇതിനായി സമീപിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തത്. 11 വർഷം വരെ അവരെ ട്രാക്ക് ചെയ്യുകയും ചെയ്തു.
5/ 8
72 ശതമാനം ആളുകൾ മാസത്തിൽ ഒരു തവണയെങ്കിലും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നു. 36 ശതമാനം ആളുകൾ ആഴ്ചയിൽ ഒരിക്കൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നുണ്ട്.
6/ 8
പഠനത്തിനിടെ 228 പേർ മരിച്ചു, ഇതിൽ 29 പേർ ഹൃദയ രോഗങ്ങളും 62 പേർ കാൻസറും ബാധിച്ചാണ് മരിച്ചത്.
7/ 8
കൂടുതൽ തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർക്ക് മരണത്തിനുള്ള സാധ്യത കുറവാണെന്ന് വാഷിംഗ്ടൺ സർവകലാശാലയിലെ ഗവേഷകർ പറഞ്ഞു.
8/ 8
വർഷത്തിൽ ഒരു തവണയും മറ്റും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരെ അപേക്ഷിച്ച് ഇവരുടെ മരണനിരക്ക് 49 ശതമാനം കുറവായിരിക്കും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് മാനസികാരോഗ്യവും വർദ്ധിപ്പിക്കുന്നെന്നാണ് കണക്ക്.