സ്ഥിരമായി കാജൽ അണിയുന്നത് കണ്ണിനു ചുറ്റും കറുപ്പിന് കാരണമാകുമോ?

Last Updated:
കിടക്കുന്നതിനു മുമ്പ് കണ്ണിനു ചുറ്റും നന്നായി വൃത്തിയാക്കി കാജൽ പൂർണമായും കളയുക
1/7
 മേക്കപ്പ് ഉത്പന്നങ്ങളിൽ എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടതും ഉപയോഗിക്കുന്നതുമായ ഒന്നാണ് കാജൽ. കാര്യമായി മേക്കപ്പ് ചെയ്യാത്തവർ പോലും കണ്ണിനു ചുറ്റും കാജൽ അണിഞ്ഞായിരിക്കും പുറത്തു പോകുക.

advertisement
2/7
 സ്ഥിരമായി കണ്ണിൽ അണിയുന്നതിനാൽ തന്നെ നിലവാരമുള്ള കാജൽ വേണം ഉപയോഗിക്കാൻ. പതിവായി കാജൽ ഉപയോഗിക്കുന്നത് കണ്ണിനു ചുറ്റും കറുപ്പിന് കാരണമാകുമോ? ഇതിനെ കുറിച്ച് വിദഗ്ധർ പറയുന്നത് എന്താണ്?

3/7
 ഇൻസ്റ്റഗ്രാമിൽ ഡോ. ജുഷ്യ ഭാട്ടിയ സരിൻ ആണ് ഈ സംശയത്തിന് മറുപടി നൽകിയിരിക്കുന്നത്. കാജൽ ഡാർക്ക് സർക്കിൾസിന് കാരണമാകും, അത് എങ്ങനെയാണ്, ഒഴിവാക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഡോ. ജുഷ്യ തന്റെ വീഡിയോയിൽ പറയുന്നത്.

4/7
 സുറുമ കല്ലിൽ നിന്നാണ് കാജൽ നിർമിക്കുന്നത്. ലെഡ് ഓക്സൈഡിൽ നിന്നാണ് ഇതിന് കറുപ്പ് നിറം ലഭിക്കുന്നത്. സിങ്ക്, ഇരുമ്പ് തുടങ്ങിയ മറ്റ് ലോഹങ്ങളും കാർബൺ പോലെയുള്ള ലോഹങ്ങളല്ലാത്തവയും ഇതിലുണ്ട്. അതിനാൽ തന്നെ കണ്ണിൽ നിന്നും പൂർണമായും നീക്കം ചെയ്തില്ലെങ്കിൽ ഇത് പിഗ്മെന്റേഷന് കാരണമാകുകയും കണ്ണിന് ചുറ്റും കറുപ്പിന് കാരണമാകുകയും ചെയ്യും.

5/7
 ഇതിനു പരിഹാരം എന്താണ്? മേക്കപ്പിൽ നിന്ന് കാജൽ എന്തായാലും ഒഴിവാക്കാൻ കഴിയില്ല. അപ്പോൾ, ഉറങ്ങുന്നതിനു മുമ്പ് കണ്ണിനു ചുറ്റും നന്നായി വൃത്തിയാക്കുകയാണ് ഏക പരിഹാരം. ഡാർക്ക് സർക്കിൾസിന് പരിഹാരം കാണാൻ അണ്ടർ ഐ ക്രീം ഉപയോഗിക്കാമെങ്കിലും പൂർണമായും മാറ്റാൻ ഇതുകൊണ്ട് സാധ്യമല്ല. ‌

6/7
 എങ്ങനെയാണ് കാജൽ നീക്കം ചെയ്യേണ്ടത് എന്ന് നോക്കാം. വെളിച്ചെണ്ണയാണ് ഒന്നാമത്തെ മാർഗം. അൽപം വെള്ളിച്ചെണ്ണയെടുത്ത് മുഖത്ത് നന്നായി തേച്ചുപിടിക്കാം. മുഖത്തെ മേക്കപ്പ് മുഴുവൻ നീങ്ങുന്നത് വരെ മസാജ് ചെയ്യേണ്ടതാണ്. തുടർന്ന് മുഖം തുടച്ച് എണ്ണ കളയാം.

7/7
 ഇതിനു ശേഷം ക്ലൻസർ ഉപയോഗിച്ച് മുഖം നന്നായി കഴുകി വൃത്തിയാക്കുക. കിടക്കുന്നതിനു മുമ്പ് ഏതെങ്കിലും നല്ല ബ്രാൻഡിന്റെ നൈറ്റ് ക്രീം മുഖത്ത് തേക്കാം.

മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി

  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement