വേണമെങ്കിൽ ഗാക്ക് പഴം അങ്കമാലിയിലും കായ്ക്കും; ജോജോയുടെ പരീക്ഷണം വിജയം

Last Updated:
പഴം കായ്ക്കുമ്പോൾ പച്ച നിറവും മൂപ്പെത്തുന്നതോടെ മഞ്ഞയും പഴുക്കുമ്പോൾ ചുവപ്പ് നിറവുമാകും. പഴത്തിനകത്ത് വിത്തിനോട് ചേർന്ന് ചുവപ്പ് നിറത്തിൽ കാണുന്ന ഭാഗവും പൾപ്പുമാണ് ഭക്ഷ്യയോഗ്യം. മഞ്ഞനിറമാണ് പൾപ്പിന്. ഇത് ജ്യൂസായും ഭക്ഷണത്തോടൊപ്പവും ഉപയോഗിക്കാം. (റിപ്പോർട്ട്- രാഹുൽ ദാസ് എം വി)
1/10
 തെക്കുകിഴക്കൻ രാജ്യങ്ങളിലെ ഗാക്ക് പഴം കേരളത്തിലും വിളയിച്ചിരിക്കുകയാണ് അങ്കമാലി അമലാപുരം സ്വദേശി ജോജോ. ഒരു കിലോയോളം തൂക്കം വരുന്ന ഗാക്ക് പഴം ഏറെ ഔഷധ ഗുണമുള്ളതാണ്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി വിപുലമാക്കാണ് ജോജോയുടെ തീരുമാനം.

advertisement
2/10
 മലേഷ്യ, തായ്ലാന്‍ഡ്, വിയറ്റ്നാം എന്നി രാജ്യങ്ങളിൽ തഴച്ചുവളരുന്ന പഴമാണ് അങ്കമാലിയിലും വേരുറപ്പിച്ചത്. മൊമോഡിക്ക കൊചിൻ ചിനെൻസിസ് എന്നാണ് ശാസ്ത്രീയ നാമം. ചൈനീസ് ബിറ്റര്‍ കുക്കുംബര്‍, സ്പൈനി ബിറ്റര്‍ ഗാഡ്, ചുവന്ന മെലോന്‍, ബേബി ജാക് ഫ്രൂട്ട് തുടങ്ങിയ പേരുകളും ഇതിനുണ്ട്.

3/10
 ഭക്ഷണമായും ഔഷധമായും ഗാക്ക് പഴം ഉപയോഗിക്കുന്നു. വിയറ്റ്നാമിലെ വിശേഷവേളകളില്‍ സദ്യക്ക് ഗാക്ക് പഴത്തിന്റെ പൾപ്പ് ചേര്‍ത്ത് ചോറുണ്ടാക്കും. മാത്രമല്ല പഴവും ഇലയും പാചകത്തിന് ഉപയോഗക്കാറുണ്ട്.

4/10
 ഫ്രൂട്ട്സ് ഓഫ് ഹെവൻ എന്നാണ് വിയറ്റ്നാമുകാർ ഈ പഴത്തെ വിശേഷിപിക്കുന്നത്. വൈക്കത്തു നിന്ന് ലഭിച്ച വിത്ത് ജോജോ നട്ടു നനച്ചു. ഏറെ ഔഷധ ഗുണമുള്ള ഗാക്ക് പഴം വിളയാൻ കേരളത്തിലെ മണ്ണും കാലാവസ്ഥയും ഏറെ അനുയോജ്യമാണെന്നാണ് ജോജോയുടെ പക്ഷം.

5/10
 പാവലിനോട് ചെറിയ സാദൃശ്യമുള്ള വള്ളിച്ചെടിയാണ് ഗാക്ക്. പുറംതൊലിയില്‍ നിറയെ ചെറിയ മൃദുവായ മുള്ളുകള്‍. കായ മൂക്കുമ്പോള്‍ നിറഭേദംവന്ന് ചുവന്ന് പഴുക്കും. 3 നിറങ്ങളിലൂടെയാണ് ഗാക്ക് പഴത്തിന്റെ വളർച്ച.

6/10
 പഴം കായ്ക്കുമ്പോൾ പച്ച നിറവും മൂപ്പെത്തുന്നതോടെ മഞ്ഞയും പഴുക്കുമ്പോൾ ചുവപ്പ് നിറവുമാകും. പഴത്തിനകത്ത് വിത്തിനോട് ചേർന്ന് ചുവപ്പ് നിറത്തിൽ കാണുന്ന ഭാഗവും പൾപ്പുമാണ് ഭക്ഷ്യയോഗ്യം. മഞ്ഞനിറമാണ് പൾപ്പിന്. ഇത് ജ്യൂസായും ഭക്ഷണത്തോടൊപ്പവും ഉപയോഗിക്കാം.

7/10
 ബീറ്റ കരോട്ടിനാല്‍ സമ്പുഷ്ടമാണ് ഗാക്ക് പഴങ്ങള്‍ കാഴ്ചശക്തി കൂട്ടാന്‍ ഇവ സഹായിക്കുന്നു. വിയറ്റ്‌നാമില്‍ വിവാഹസദ്യക്ക് പരമ്പരാഗതമായി ഈ പള്‍പ്പ് ഉപയോഗിച്ച് റൈസ് ഉണ്ടാക്കി വിളമ്പാറുണ്ട് . പെട്ടെന്ന് വളരുന്ന ഇവ മറ്റു ചെടികളെയെല്ലാം വള്ളികള്‍ കൊണ്ട് മൂടിക്കളയും. ആണ്‍പൂക്കളും പെണ്‍പൂക്കളും പ്രത്യേക സസ്യങ്ങളിലാണ് ഉണ്ടാകുന്നത്.അതിനാല്‍ ചെടികൾ അടുത്തടുത്ത് നടുന്നതാണ് ഉചിതം.

8/10
 കൈകൊണ്ട് പരാഗണം നടത്തണം. വിത്തുകള്‍ മുളപ്പിച്ചാണ് പുതിയ തൈകള്‍ ഉത്പാദിപ്പിക്കുന്നത്. വിത്തുകള്‍ മുളക്കുന്നതിന് ഒരു മാസമോ അതില്‍ കൂടുതലൊ എടുക്കും. വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുന്നത് വിത്ത് മുളയ്ക്കുന്നത് വേഗത്തിലാക്കും. വരണ്ട കാലാവസ്ഥയാണ് കൃഷിക്ക് കൂടുതല്‍ യോജിച്ചത്.

9/10
 പാഷന്‍ഫ്രൂട്ട് കൃഷി ചെയ്യുന്നതുപോലെ പന്തല്‍കെട്ടി സൂര്യപ്രകാശമുള്ളിടത്ത് നട്ടുവളര്‍ത്തുന്നതാണ് നല്ല വിളവിന് ഉത്തമമെന്ന് ജോജോ പറയുന്നു. ഗാക് പഴത്തിന്റെ വിപണി സാധ്യത തേടുകയാണ് ജോജോ. ആദ്യ.ഘട്ടമെന്ന നിലയിൽ മുംബൈയിൽ റിലൈൻസ് ഷോപ്പിൽ ഗാക്ക് പഴം വിതരണം ചെയ്യുന്നുണ്ട്.

10/10
 വീടിന് സമീപത്തെ 60 സെന്റിൽ ഗാക് കൃഷി വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ജോജോ .ഒപ്പം ഗാക് പഴത്തിൽ നിന്ന് അസംസ്കൃത ഉത്പന്നങ്ങളുണ്ടാക്കുന്നതും പരിഗണനയിലാണ്. ഗാക് കൃഷിക്കൊപ്പം വീട്ടുവളപ്പിൽ മത്സ്യകൃഷിയുമുണ്ട് ജോജോയ്ക്ക്.

'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 

  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement