രമേശ് ചെന്നിത്തലയുടെ വാക്ക് ഔട്ട് പ്രസംഗങ്ങൾ ഏവരെയും ഇരുത്തി ചിന്തിപ്പിക്കുന്നവയാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. വാക്ക് ഔട്ട് പ്രസംഗങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നവയാണ് . ഇവയ്ക്ക് മറുപടി വരില്ലെങ്കിലും ജനങ്ങളുടെ മനസിൽ അത് നിൽക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ദേശീയ തലത്തിൽ സമാന ചിന്താഗതിക്കാരായ പാർട്ടികൾ ഒന്നിക്കണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
വാക്ക് ഔട്ട് പ്രസംഗങ്ങൾക്കും സ്പീക്കർ സമയം അനുവദിച്ചതിനാലാണ് പുസ്തകം ഇറക്കാനായത്. ലോക്സഭയിലെ പ്രസംഗങ്ങളും പുസ്തക രൂപത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ചടങ്ങിൽ സംബന്ധിച്ചു. പ്രസാധകരൻ കൂടിയായ എം.കെ മുനീർ കോഴിക്കോട് നിന്നും ഓൺലൈനായാണ് ചടങ്ങിൽ പങ്കെടുത്തത്