വാട്സാപ്പും ടിക് ടോക്കുമല്ല, ലോക്ക്ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്ത ആപ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീട്ടിനുള്ളിലാണ്. ലോക്ക്ഡൗൺ കാലത്ത് ഇന്ത്യക്കാർ ഏറ്റവും അധികം ഡൗൺലോഡ് ചെയ്തത് വാട്സാപ്പും ടിക് ടോക്കും ആണെന്ന് കരുതിയെങ്കിൽ തെറ്റി.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീട്ടിനുള്ളിലാണ്. ലോക്ക്ഡൗൺ കാലത്ത് ഇന്ത്യക്കാർ ഏറ്റവും അധികം ഡൗൺലോഡ് ചെയ്തത് വാട്സാപ്പും ടിക് ടോക്കും ആണെന്ന് കരുതിയെങ്കിൽ തെറ്റി. സൂം എന്ന ആപ്ലിക്കേഷനെയാണ് കൊറോണയെ തുടർന്ന് വീട്ടിലിരുന്ന് ജോലി ചെയ്തവർ ഏറ്റവും അധികം ആശ്രയിച്ചത്. സൂം ആപ്പ് ഇപ്പോൾ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ചാര്‍ട്ടുകളില്‍ ഒന്നാമതാണ്. വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനായി സൂമിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു.
advertisement
ഗൂഗിള്‍ പ്ലേ സ്റ്റോറിലെ വാട്സാപ്പ്, ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവപോലുള്ള നിരവധി ജനപ്രിയ വിനോദ ആപ്ലിക്കേഷനുകളെയാണ് സൂം മറികടന്നിരിക്കുന്നത്. സൂമിന്റെ അടിസ്ഥാന പതിപ്പ് 50 പങ്കാളികളെ വരെ ഒരു വീഡിയോ കോണ്‍ഫറന്‍സ് കോളില്‍ ചേരാന്‍ അനുവദിക്കുന്നുവെന്നതാണ് പ്രത്യേകത. നിലവില്‍ വിപണിയില്‍ പത്തില്‍ കൂടുതല്‍ ആളുകളെ ഒരു കോളില്‍ ചേരാന്‍ അനുവദിക്കുന്ന ഒരേയൊരു അപ്ലിക്കേഷനാണ് സൂം. ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് ഒറ്റരാത്രികൊണ്ട് ഏറ്റവും പ്രിയങ്കരമായ അപ്ലിക്കേഷനായി ഇത് മാറുന്നതിന്റെ കാരണവും മറ്റൊന്നല്ല.
advertisement
ഇതുവരെ പ്ലേ സ്‌റ്റോറില്‍ 50 ദശലക്ഷത്തിലധികം പേരാണ് സൂം ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. കൊറോണ വൈറസ് പാന്‍ഡെമിക്കില്‍ നിന്ന് വളരെയധികം പ്രയോജനം നേടിയ ടെക് കമ്പനികളിലൊന്നാണ് സൂം, അതിനാല്‍ ക്വാറന്റൈന്‍ സമ്പദ്‌വ്യവസ്ഥയുടെ രാജാവ് എന്ന് അഡ്‌വീക്ക് അതിനെ വിശേഷിപ്പിച്ചു. വീട്ടില്‍ നിന്ന് കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നതിനാല്‍, വിദൂര വര്‍ക്കിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് സോഫ്‌റ്റ്വെയര്‍ എന്നിവയില്‍ പ്രത്യേകതയുള്ളതിനാല്‍ സൂം ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന അപ്ലിക്കേഷനായി.
advertisement
ഒരു ഉപയോക്താവിന് ഫേസ്ബുക്കില്‍ അക്കൗണ്ട് ഉണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ഈ ആപ്ലിക്കേഷന്‍ ഉപയോക്തൃ ഡാറ്റ ഫേസ്ബുക്കുമായി പങ്കിടുന്നുവെന്ന് ഒരു ടെക് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഇവര്‍ സംശയദൃഷ്ടിയിലായിരുന്നു. എന്നിരുന്നാലും, സ്വകാര്യ ഡാറ്റ ഫേസ്ബുക്കുമായി പങ്കിടുന്നത് തടയാന്‍ സൂം ഒരു അപ്‌ഡേറ്റ് നല്‍കിയിട്ടുണ്ട്.
advertisement
ഫേസ്ബുക്കുമായി ഡാറ്റ പങ്കിടുന്ന സവിശേഷതകള്‍ നടപ്പിലാക്കുന്നതിനുള്ള പ്രോട്ടോക്കോളുകളും പ്രക്രിയകളും കമ്പനി അവലോകനം ചെയ്യുകയാണെന്ന് സ്ഥാപകനായ എറിക് യുവാന്‍ തന്റെ ബ്ലോഗില്‍ വ്യക്തമാക്കി. 'സൂം അതിന്റെ ഉപയോക്താക്കളുടെ സ്വകാര്യതയെ ഗൗരവമായി കാണുന്നു. ഫേസ്ബുക്കിന്റെ സോഫ്റ്റ് വെയർ ഡെവപല്മെന്റ് കിറ്റിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ വരുത്തിയ ഒരു മാറ്റം പങ്കിടാന്‍ ആഗ്രഹിക്കുന്നു.- യുവാൻ വ്യക്തമാക്കി.
advertisement
ഐഒഎസിനായുള്ള ഫേസ്ബുക്ക് എസ്ഡികെ ഉപയോഗിച്ച് ഞങ്ങള്‍ ആദ്യം ലോഗിന്‍ നടപ്പിലാക്കി. എന്നാല്‍ വിമര്‍ശനങ്ങളെത്തുടര്‍ന്ന് ഞങ്ങളുടെ പ്ലാറ്റ്‌ഫോം ആക്‌സസ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് മറ്റൊരു സൗകര്യപ്രദമായ മാര്‍ഗം നല്‍കുന്നതിന് തീരുമാനിച്ചു. ഈ മാറ്റങ്ങള്‍ കൈവരിക്കാനായി ഉപയോക്താക്കള്‍ ഞങ്ങളുടെ ആപ്ലിക്കേഷന്‍ ലഭ്യമാകുമ്പോള്‍ അത് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്- യുവാന്‍ എഴുതി.
advertisement