ജിയോ ഗ്ലാസ് എന്ന ഉൽപന്നത്തിന്‍റെ പ്രഖ്യാപനമാണ് ഇത്തവമത്തെ റിലയൻസ് വാർഷിക പൊതുയോഗത്തെ ശ്രദ്ധേയമാക്കിയത്. പുതിയ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ്, ഹോളോഗ്രാഫിക് വീഡിയോ കോളിംഗ് പ്രാപ്തമാക്കുന്നതാണിത്. ജിയോ ഗ്ലാസിന്റെ ഭാരം 75 ഗ്രാം മാത്രമാണ്,
2/ 8
ഇതിൽ നിലവിൽ 25 ആപ്ലിക്കേഷനുകളുണ്ട്, ഇതു മികച്ച റിയാലിറ്റി വീഡിയോ മീറ്റിംഗുകൾ അനുവദിക്കുന്നു. ത്രീഡി ക്ലാസ് റൂം അനുഭവം സാധ്യമാക്കുന്നതാണ് ജിയോ ഗ്ലാസ്.
3/ 8
ജിയോയുടെ ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടിത്തമാണ് ജിയോ ഗ്ലാസ്.
4/ 8
3 ഡി വെർച്വൽ റൂമുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും തത്സമയം ജിയോ മിക്‌സഡ് റിയാലിറ്റി ക്ലൗഡ് വഴി ഹോളോഗ്രാഫിക് ക്ലാസുകൾ നടത്തുന്നതിനുമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ഇത് രൂപകൽപ്പന ചെയ്‌തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
5/ 8
“ഉപയോക്താക്കൾക്ക് ശരിക്കും അർത്ഥവത്തായ ആഴത്തിലുള്ള അനുഭവം നൽകുന്നതിന് മികച്ച മിക്സഡ് റിയാലിറ്റി സേവനങ്ങൾ നൽകുന്ന സാങ്കേതികവിദ്യയാണ് ജിയോ ഗ്ലാസിന്‍റേത്” റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പ്രസിഡന്റ് കിരൺ തോമസ് പറയുന്നു.
6/ 8
“ജിയോ ഗ്ലാസിനൊപ്പം, ഭൂമിശാസ്ത്രം പഠിക്കാനുള്ള പരമ്പരാഗത രീതി ഇപ്പോൾ ചരിത്രമായിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
7/ 8
കഴിഞ്ഞ വർഷം എജിഎമ്മിൽ റിലയൻസ് ജിയോ ഡെമോ ചെയ്ത ജിയോ ഹോളോബോർഡ് മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റിലുള്ള സാങ്കേതികവിദ്യതന്നെയാണ് ജിയോ ഗ്ലാസ് പിന്തുടരുന്നത്.
8/ 8
കൂടാതെ മിക്‌സഡ് റിയാലിറ്റി, ആഗ്മെന്റഡ് റിയാലിറ്റി എന്നിവയുൾപ്പെടെയുള്ള സാങ്കേതികവിദ്യയിലുള്ള കമ്പനിയുടെ തുടർച്ചയായ ഇടപെടലുകളുടെ ഭാഗമാണിത്.