കുട്ടനാട്ടിൽ കൂട്ടത്തോടെ താറാവുകൾ ചത്തൊടുങ്ങുന്നു. അണുബാധയാണെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനക്കായി സാമ്പിളുകൾ തിരുവല്ല മഞ്ഞാടിയിലെ പക്ഷി രോഗ നിർണ്ണയ കേന്ദ്രത്തിലേക്ക് അയച്ചു. തലവടി മങ്കൊമ്പ് മേഖലകളിലായി നാലായിരത്തോളം താറാവുകളാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ ചത്തത്. തൂങ്ങി നിന്ന് അവശനിലയിലായ താറാവുകൾ ചത്തുവീഴുകയായിരുന്നു. പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ തന്നെയാണ് താറാവുകൾക്കെന്നു കർഷകർ പറയുന്നു. ഈസ്റ്റർ വിപണി ലക്ഷ്യമാക്കി പണം മുടക്കിയ കർഷകർ ഇതോടെ പ്രതിസന്ധിയിലായി.