ക്ലാ...ക്ലാ... ക്ലീ ...ക്ലീ ...ക്ലൂ ... ക്ലൂ ... മുറ്റത്തൊരു മൈന സുരേഷ് തിരിഞ്ഞു നോക്കി, ഇത് പതിവായി പറയുന്ന നേരം പോക്കല്ല, ശരിക്കും സുരേഷ് തിരിഞ്ഞു നോക്കുമ്പോൾ മുറ്റത്ത് മാത്രമല്ല ഇപ്പോൾ മൈനയുള്ളത് ചുമലിലും തലയിലു കൂടിയാണ്.
2/ 6
വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ കൈതകൊല്ലി താഴെ തലപ്പുഴ കോളനിയിലെ 22 കാരനായ സുരേഷിന്റെ ഈ മൈനകൾക്കുമൊപ്പമുള്ള കൂട്ട് ആരെയും അതിശയിപ്പിക്കുന്നതാണ്. മൈനകൾ സുരേഷിന്റെ ചുമലിലും തലയിലുമെല്ലാം പറന്ന് നടക്കുന്നു.
3/ 6
രണ്ട് മാസം മുൻപ് വിറക് ശേഖരിക്കുന്നതിനിടയിലാണ് സുരേഷിന് ഈ മൈനകളെ കിട്ടിയത്. അവശനിലയിൽ കണ്ടെത്തിയ ഇരുമൈനകളെയും. വീട്ടിലെത്തിച്ച് പരിചരിച്ചു. പിന്നെ ഇണപിരിയാതെ ചിന്നുവെന്നും മിന്നുവെന്നും വിളിപേരുള്ള ഈ മൈനകൾ സുരേഷിന്റെ കൂടെ തന്നെയായി പോകുന്നിടത്തെല്ലാം.
4/ 6
വീട്ടിലും കൃഷിയിടത്തിലും പശുവിനെ മേയ്ക്കുമ്പോഴും സുരേഷിനൊപ്പം ചുറ്റി കറങ്ങുന്നുണ്ടാവും മൈനകൾ. വീട്ടിലെയും കോളനിയിലെ മറ്റുള്ളവരുടെയും കളി കൂട്ടുകാരും ചിന്നുവും മിന്നുവും തന്നെ.
5/ 6
സുരേഷിന്റെ സഹോദരിയുടെ ചെറിയ കുട്ടിയുടെ ഇഷ്ട കളികൂട്ടുകാരും ഇവർ തന്നെ. വീട്ടിലുണ്ടാക്കുന്ന ഭക്ഷണമെല്ലാം ഉപ്പ് ചേർക്കതെയാണ് കൊടുക്കുന്നത്. ഒഴിവ് സമയത്ത് സുരേഷ് വയലിൽ കൊണ്ടുപോയി പുൽച്ചാടികളെ പിടിച്ച് കൊടുക്കും.
6/ 6
കൂടൊരുക്കിയിട്ടുണ്ട് എങ്കിലും അടയ്ക്കാത്ത വാതിൽ കടന്ന് ചിന്നുവും മിന്നുവും സ്വതന്ത്രരായി പാറിപ്പറന്ന് നടക്കുന്നുണ്ട് എല്ലായിടത്തും.