സിക്സറുകളുടെ പെരുമഴ; ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പര റെക്കോർഡ് ബുക്കിൽ
- Published by:Rajesh V
- news18-malayalam
Last Updated:
14 സിക്‌സറുകളുമായി ജോണി ബെയര്‍സ്റ്റോയാണ് ഈ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരം. ഋഷഭ് പന്ത് (11), ബെന്‍ സ്റ്റോക്ക്‌സ് (10), രോഹിത് ശര്‍മ്മ (8) എന്നിവരാണ് പിന്നാലെയുള്ളവര്‍. ഇതില്‍ പന്ത് വെറും രണ്ട് ഇന്നിങ്‌സില്‍ നിന്നാണ് 11 സിക്‌സറുകള്‍ നേടിയത്.
പൂനെ: ഇന്നലെ നടന്ന നിർണായകമായ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ 7 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി. വിജയത്തോടെ മൂന്ന് മത്സരങ്ങള്‍ ഉള്ള പരമ്പരയില്‍ ഒന്നിനെതിരെ രണ്ടു ജയങ്ങൾ നേടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മൂന്നു മത്സരങ്ങളിലും ഇരു ടീമുകളും തുല്യ ശക്തികളാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു.
advertisement
advertisement
advertisement
2017ൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 57 സിക്സറുകൾ പിറന്നിട്ടുണ്ട്. 14 സിക്‌സറുകളുമായി ജോണി ബെയര്‍സ്റ്റോയാണ് ഈ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരം. ഋഷഭ് പന്ത് (11), ബെന്‍ സ്റ്റോക്ക്‌സ് (10), രോഹിത് ശര്‍മ്മ (8) എന്നിവരാണ് പിന്നാലെയുള്ളവര്‍. ഇതില്‍ പന്ത് വെറും രണ്ട് ഇന്നിങ്‌സില്‍ നിന്നാണ് 11 സിക്‌സറുകള്‍ നേടിയത്.
advertisement
ഇന്നലെ നടന്ന മത്സരത്തിൽ അവസാന ഓവര്‍ വരെ ആവേശം നിറച്ച പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഏഴു റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. എട്ടാം വിക്കറ്റില്‍ ആദില്‍ റഷീദിനൊപ്പവും ഒമ്പതാം വിക്കറ്റില്‍ മാര്‍ക്ക് വുഡിനൊപ്പവും അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ടുകള്‍ തീര്‍ത്ത സാം കറന്‍ ഇന്ത്യയെ അവസാന ഓവറുകളില്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ക്രിക്കറ്റിന് വേണ്ടി ജന്മം കൊണ്ടവര്‍ എന്നാണ് കറന്‍ സഹോദരങ്ങളെ കുറിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് വിദഗ്ദര്‍ പലപ്പോഴും പറയാറുള്ളത്. സാം കറൻ ഇന്നലത്തെ മലസരത്തിലൂടെ അത് ഒരര്‍ത്ഥത്തില്‍ തെളിയിച്ചു കാണിച്ചു.
advertisement
83 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറുമടക്കം 95 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സാം കറന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇംഗ്ലണ്ടിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ചത്. ടീം സമ്മർദത്തിൽ നിൽക്കുമ്പോഴും തനിക്ക് ടാര്‍ഗറ്റ് ചെയ്യേണ്ട ബോളറെ സാം കറൻ കൃത്യമായി പിക്ക് ചെയ്തു ക്ലീന്‍ ഹിറ്റിങ്ങിന്റെ ദൃശ്യ വിരുന്നൊരുക്കി. ഒരിക്കലും വിട്ടുകൊടുക്കാത്ത ആ ശരീര ഭാഷയും മികച്ച ക്രിക്കറ്റ് ബ്രെയിനും ഇതിനോടകം ക്രിക്കറ്റ് ലോകം ഏറ്റെടുത്ത് കഴിഞ്ഞു.


