'വിരമിച്ചിട്ടില്ല'; മാധ്യമങ്ങൾ തെറ്റായി ഉദ്ധരിച്ചുവെന്ന് ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോം
- Published by:Rajesh V
- news18-malayalam
Last Updated:
'എനിക്ക് ഇപ്പോഴും കായികരംഗത്ത് നേട്ടമുണ്ടാക്കാനുള്ള ആഗ്രഹമുണ്ട്, എന്നാൽ ഒളിംപിക്സിലെ പ്രായപരിധി എന്നെ പങ്കെടുക്കാൻ അനുവദിക്കുന്നില്ല. ഞാൻ ഇപ്പോഴും എന്റെ ഫിറ്റ്‌നസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, വിരമിക്കൽ പ്രഖ്യാപിക്കുമ്പോള്‍ ഞാൻ എല്ലാവരേയും അറിയിക്കും," മേരി കോം പറഞ്ഞു.
വിരമിച്ചുവെന്ന മാധ്യമ വാർത്തകൾ നിഷേധിച്ച് ബോക്സിങ് റിങ്ങിലെ ഇന്ത്യൻ ഇതിഹാസം എം സി മേരി കോം. താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല എന്നും, മാധ്യമങ്ങള്‍ തന്നെ തെറ്റായി ഉദ്ധരിച്ചതാണ്- മേരി കോം (Mary Kom) പറഞ്ഞതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആറുതവണ ലോക ചാമ്പ്യനും ഒളിംപിക് വെങ്കല മെഡൽ ജേതാവുമാണ് 41കാരിയായ മേരി.
advertisement
advertisement
"ഞാൻ ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല, എന്നെ തെറ്റായി ഉദ്ധരിച്ചതാണ്. എപ്പോൾ വേണമെങ്കിലും ഞാൻ മാധ്യമങ്ങൾക്ക് മുന്നിൽ വരും. ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചുവെന്നും പ്രസ്താവിക്കുന്ന ചില മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയില്‍ പെട്ടു. ഇത് ശരിയല്ല. 2024 ജനുവരി 24 ന് ദിബ്രുഗഡിൽ നടന്ന ഒരു സ്കൂൾ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു, അതിൽ കുട്ടികളെ പ്രചോദിപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു, 'എനിക്ക് ഇപ്പോഴും കായികരംഗത്ത് നേട്ടമുണ്ടാക്കാനുള്ള ആഗ്രഹമുണ്ട്, എന്നാൽ ഒളിംപിക്സിലെ പ്രായപരിധി എന്നെ പങ്കെടുക്കാൻ അനുവദിക്കുന്നില്ല. ഞാൻ ഇപ്പോഴും എന്റെ ഫിറ്റ്‌നസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, വിരമിക്കൽ പ്രഖ്യാപിക്കുമ്പോള്‍ ഞാൻ എല്ലാവരേയും അറിയിക്കും," മേരി കോം പറഞ്ഞു..
advertisement
advertisement
advertisement
advertisement