T Natarajan| പളനി മുരുകന് മുന്നിൽ മൊട്ടയടിച്ച് ക്രിക്കറ്റ് താരം നടരാജൻ

Last Updated:
ക്ഷേത്രത്തിൽ എത്തി പ്രാർത്ഥന നടത്തിയ ശേഷമാണ് താരം മടങ്ങിയത്.
1/12
 ഓസ്‌ട്രേലിയൻ പരമ്പരയ്ക്ക് ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം നടരാജൻ പളനി മുരുക ക്ഷേത്രത്തിൽ പോയി തല മൊട്ടയടിച്ചു. നേർച്ചയ്ക്ക് ശേഷം പ്രാർത്ഥന നടത്തിയ ശേഷമാണ് നടരാജൻ മടങ്ങിയത്.

advertisement
2/12
 ഒരേ പരമ്പരയിൽ തന്നെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റം കുറിച്ച ഏക ഇന്ത്യൻ താരമാണ് നടരാജൻ. ഡിസംബർ രണ്ടിന് കാൻബെറയിലായിരുന്നു നടരാജന്റെ ഏകദിന അരങ്ങേറ്റം.

3/12
 ഓസ്ട്രേലിയൻ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരിൽ ഒരാളാണ് തമിഴ്‌നാട്ടിൽ നിന്നുള്ള നടരാജൻ. നടരാജൻ ടീമിൽ ഇടംപിടിക്കുക മാത്രമല്ല പരമ്പരയിലെ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.

4/12
natarajan, t natarajan, indian team, tamil nadu, thangarasu natarajan, നടരാജൻ, ടി നടരാജൻ, യോർക്കർ കിംഗ്, ചിന്നപ്പംപ്പട്ടി
ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ നട്ടുവിനെ കുതിര വണ്ടിയില്‍ കയറ്റിയാണ് ആര്‍പ്പുവിളികളോടെ വീട്ടിലേക്കു കൊണ്ടുപോയത്. വെടിക്കെട്ടും ചെണ്ടമേളവും ആരാധകരുടെ ആര്‍പ്പുവിളികളുമെല്ലാം സ്വീകരണത്തിന് കൊഴുപ്പുകൂട്ടി.
advertisement
5/12
 തുറന്ന വണ്ടിയില്‍ റോഡിന്റെ ഇരുവശത്തുമുള്ള ആരാധകരെ നടരാജൻ അഭിവാദ്യം ചെയ്തു. കോവിഡ് കാലത്തും തങ്ങളുടെ വീരനായകനെ കാണാനും ഫോട്ടോയെടുക്കാനും കാണികള്‍ തിക്കും തിരക്കും കൂട്ടുന്നതു കാണാമായിരുന്നു.

6/12
 സേലം ജില്ലയിലെ ചിന്നപ്പാംപട്ടിയെന്ന ചെറു ഗ്രാമത്തില്‍ നിന്നാണ് നടരാജന്‍ ഇപ്പോള്‍ ലോക ക്രിക്കറ്റിലെ തന്നെ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നത്. യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന താരത്തിന്റെ കരിയര്‍ മാറ്റി മറിച്ചത് കഴിഞ്ഞ സീസണിലെ ഐപിഎല്ലായിരുന്നു.

7/12
 ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനു വേണ്ടി ഉജ്ജ്വല ബൗളിങ്ങായിരുന്നു നട്ടു കാഴ്ചവച്ചത്. ഈ പ്രകടനം ഓസീസ് പര്യടനത്തിലും പേസര്‍ക്കു സ്ഥാനം നേടിക്കൊടുത്തു.

8/12
 വെറും നെറ്റ് ബൗളറായിട്ടായിരുന്നു അദ്ദേഹം ആദ്യം ഇന്ത്യന്‍ സംഘത്തില്‍ ഇടംപിടിച്ചത്. പിന്നീട് ടീമിലെ ചില താരങ്ങളുടെ പരിക്ക് നട്ടുവിന് പ്ലെയിങ് ഇലവനിലേക്കു വഴി തുറക്കുകയായിരുന്നു. ആദ്യം ഏകദിന പരമ്പരയിലും തുടര്‍ന്ന് ടി20 പരമ്പരയിലും കളിച്ച അദ്ദേഹം ഗാബയില്‍ നടന്ന നാലാം ടെസ്റ്റിലും പ്ലെയിങ് ഇലവനില്‍ ഇടം നേടി.

9/12
 നടരാജിന് ജന്‍മനാട്ടില്‍ ലഭിച്ച ഗംഭീര വരവേല്‍പ്പിന്റെ വീഡിയോ മുന്‍ ഓപ്പണര്‍ വീരേന്ദർ സേവാഗ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്ത്തിട്ടുണ്ട്. ഇതാണ് ഇന്ത്യ, ക്രിക്കറ്റ് ഇവിടെ വെറും ഗെയിം മാത്രമല്ല. അതിനേക്കാള്‍ ഒരുപാട് മുകളിലാണ്. സേലം ജില്ലയിലെം ചിന്നപ്പാമ്പാട്ടി ഗ്രാമത്തിലെത്തിയ നടരാജന് ലഭിച്ച രാജകീയ സ്വീകരണം. എന്തൊരു കഥയാണിതെന്നും വീഡിയോക്കൊപ്പം സേവാഗ് കുറിച്ചു.

10/12
 തമിഴ്നാട്ടിലെ സേലത്ത് നിന്ന് 36 കിലോമീറ്റർ അകലെയുള്ള ചിന്നപ്പംപട്ടിയിൽ നിന്ന് ഓസ്ട്രേലിയ വരെ വന്നുനിൽക്കുന്ന നടരാജന്റെ ജീവിതം ആയിരക്കണക്കിന് യുവാക്കൾക്ക് പ്രചോദനമാണ്. ഓരോ തവണയും ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെ പോലെയായിരുന്നു നടരാജന്റെ ജീവിതം.

11/12
India Vs Australia, Hardik Pandya, Man of The Series Trophy, T Natarajan
ആദ്യം വില്ലനായത് സംശയകരമായ ബൗളിങ് ആക്ഷൻ, പിന്നീട് എൽബോയിലെ ശസ്ത്രക്രിയ, ഒരു മത്സരം പോലും കളിക്കാതെ മൂന്ന് ഐപിഎൽ സീസണുകളിൽ പുറത്തിരുന്നത് തുടങ്ങിയ പ്രതിബന്ധങ്ങളെയെല്ലാം മറികടന്നാണ് സുഹൃത്തുക്കൾ നട്ടു എന്ന് വിളിക്കുന്ന നടരാജന്റെ വളർച്ച.
advertisement
12/12
avid Warner Hails T Natarajan
സേലത്തിലെ ചിന്നപ്പംപ്പട്ടി ഗ്രാമത്തിൽ ദരിദ്രരായ തങ്കരശുവിന്റെയും ശാന്തയുടെയും അഞ്ചുമക്കളിൽ മൂത്തമകനായി ജനനം. തങ്കരശു ഒരു നെയ്ത്തുകേന്ദ്രത്തിൽ ജോലിചെയ്യുമ്പോൾ ശാന്ത അവരുടെ ചെറിയ വാസസ്ഥലത്തിന് സമീപം ചെറിയ ഫാസ്റ്റ് ഫുഡ് ഷോപ്പ് നടത്തി. വർഷങ്ങൾക്കുശേഷം, തങ്കരശു തറിയിൽ ജോലി ചെയ്യുന്നത് നിർത്തി ഭാര്യയോടൊപ്പം ഫാസ്റ്റ് ഫുഡ് ഷോപ്പിൽ ഒപ്പം കൂടി. ഇതിപ്പോഴും തുടരുന്നു.
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം

  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement