നടി ശ്രീലീല, വയസ് 23, രണ്ട് മക്കളുടെ അമ്മ

ഗുണ്ടൂർ കാരം സിനിമയിലെ മാടത്തപ്പെട്ടി ഗാനത്തോടെ ഭാഷാഭേദമന്യേ ശ്രദ്ധ നേടിയ നടിയാണ് ശ്രീലീല

തെലുങ്ക് സിനിമാ ലോകത്തു നിന്നുകൊണ്ടാണ് ശ്രീലീല ഇന്ത്യൻ സിനിമയുടെ പരിചിത മുഖമായി മാറുന്നത്

അമേരിക്കയിലെ മിഷിഗണിലെ തെലുങ്ക് കുടുംബത്തിലാണ് ശ്രീലീലയുടെ പിറവി

2017ലെ ചിത്രാംഗദയാണ് ശ്രീലീലയുടെ ആദ്യ ചിത്രം

നിലവിൽ അല്ലു അർജുൻ ചിത്രം ‘പുഷ്പ 2ലെ’ ഐറ്റം ഡാൻസ് കിസിക്ക് ആടിത്തകർത്തത് ശ്രീലീലയാണ്

കേവലം 23 വയസുള്ള ശ്രീലീല രണ്ടുമക്കളുടെ അമ്മയെന്ന കാര്യം അധികമാർക്കും അറിയില്ല

2022 ഫെബ്രുവരിയിൽ ശ്രീലീല ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളെ ദത്തെടുക്കുകയായിരുന്നു

ഗൈനക്കോളജിസ്റ്റായ അമ്മ സ്വർണലതയുടെ വഴിയേ ശ്രീലീലയും മെഡിക്കൽ പഠനത്തിന് ചേർന്നിരുന്നു