ദുബായിൽ ഐശ്വര്യക്കും അഭിഷേകിനും 16 കോടിയുടെ വില്ല; നക്ഷത്ര ഹോട്ടലിന് തുല്യമായ സൗകര്യങ്ങൾ

Last Updated:
ദുബായിൽ ആഡംബര സൗകര്യങ്ങൾ നിറഞ്ഞ ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ ദമ്പതിമാരുടെ വില്ല
1/5
ബോളിവുഡിന്റെ 'പവർ കപ്പിൾ' എന്ന് പേരുവീണ ദമ്പതികളായ ഐശ്വര്യ റായിയും (Aishwarya Rai) അഭിഷേക് ബച്ചനും (Abhishek Bachchan) സ്വത്തുക്കളുടെ കാര്യത്തിലും ഈ പവർ നിലനിർത്തുന്നവരാണ്. 17 വർഷങ്ങൾക്ക് മുൻപാണ് ഇവർ വിവാഹിതരായത്. ഇന്ന് അവരുടേതായ ഒരു സാമ്രാജ്യം തന്നെയുണ്ട് എന്ന് പറയുന്നതിൽ തെറ്റില്ല. അഭിഷേകിന്റെ സ്വത്തുക്കളുടെ ആകെ മൂല്യം 280 കോടി രൂപയും ഐശ്വര്യയുടേത് 776 കോടിയുമാണ്. ഇവരുടെ സ്വത്തുക്കളിൽ ഏറെ ശ്രദ്ധേയമായ ഒന്നാണ് ദുബായിലെ 16 കോടിയുടെ വില്ല. പഞ്ചനക്ഷത്ര ഹോട്ടലിന് തുല്യമാണത്രേ ഇവിടുത്തെ സൗകര്യങ്ങൾ. ഈ വില്ലയുടെ ചിത്രങ്ങൾ പുറത്തുവന്നു കഴിഞ്ഞു

advertisement
2/5
2015ൽ ദമ്പതികൾ വാങ്ങിയ വില്ലയാണിത്. ജുമൈറ ഗോൾഫ് എസ്റ്റേറ്റിലെ സാങ്ക്ച്ചുറി ഫോൾസ് എന്ന പോഷ് മേഖലയിലാണ് ഈ വില്ല സ്ഥിതി ചെയ്യുന്നത്. ഒരു വലിയ പൂന്തോട്ടം, പൂൾ, ഗോൾഫ് കോഴ്സ് എന്നിവയാണ് ഇവിടുത്തെ സൗകര്യങ്ങളിൽ പ്രധാനം. ഇൻഡക്സ് ടേപ്പിന്റെ റിപ്പോർട്ട് പ്രകാരം, റിസോർട്ട് മാതൃകയിലെ 97 വില്ല പ്രോജക്ടുകൾ ചേർന്ന പ്രോപ്പർട്ടിയാണ് സാങ്ക്ച്ചുറി ഫോൾസ്. അതിനടുത്തായി 18-ഹോൾ ഗോൾഫ് കോഴ്സ് സ്ഥിതി ചെയ്യുന്നു. ഇത് DP വേൾഡ് ടൂർ ചാമ്പ്യൻഷിപ്പിന്റെ വേദിയാണ് (തുടർന്ന് വായിക്കുക)

3/5
കലയോടും തച്ചുശാസ്ത്രത്തോടുമുള്ള ഐശ്വര്യ, അഭിഷേക് ദമ്പതിമാരുടെ പ്രിയം ഈ വീടിന്റെ ഓരോ കോണിലും നിറയുന്നു. പഴമയും പുതുമയും ഇഴകലർത്തിയുള്ള നിർമാണമാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്. ഒരു സ്കവ്ലോനി ഡിസൈനർ കിച്ചനും, ബാംഗ് ആൻഡ് ഒലുഫ്‌സെൻ ഹോം തിയേറ്ററും ഇവിടെയുണ്ട്

4/5
ഇതേ പരിസരത്തു തന്നെ മറ്റുചില താരങ്ങളും വീടുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഷാരൂഖ് ഖാൻ, ശില്പ ഷെട്ടി, അനന്ത് അംബാനി എന്നിവരാണ് ഐശ്വര്യയുടെയും അഭിഷേകിന്റെയും അയൽക്കാർ

5/5
ദുബായിലെ ഈ പോഷ് വില്ലയ്ക്ക് പുറമേ, ഇന്ത്യയിലും ദമ്പതികൾക്ക് നിരവധി വസ്തുവകകൾ ഉണ്ട്. മുംബൈയിലെ റെസിഡൻഷ്യൽ ടവറിൽ ഇവർക്ക് ഒന്നിലേറെ അപ്പാർട്ട്മെന്റുകൾ ഉണ്ട്. ബാന്ദ്ര- കുർള കോംപ്ലക്സിൽ ഒരു 5BHK അപ്പാർട്ട്മെന്റും ഇവർക്ക് സ്വന്തമായുണ്ട്. സിഗ്നേച്ചർ ഐലൻഡിൽ 21 കോടിയുടെ മറ്റൊരു അപ്പാർട്ട്മെന്റ് കൂടിയുണ്ട്. മുംബൈ വർലിയിൽ 37-ാം നിലയിലാണ് ഇവരുടെ മറ്റൊരു അപ്പാർട്ട്മെന്റ് സ്ഥിതിചെയ്യുന്നത്. ദമ്പതികളുടെ മകൾ ആരാധ്യക്ക് ഒന്നേകാൽ വയസു പ്രായമുള്ളപ്പോൾ ബച്ചൻ കുടുംബം 54 കോടി രൂപ മൂല്യമുള്ള ഒരു വസ്തു ദുബായിൽ സമ്മാനിച്ചിരുന്നു

നേപ്പാള്‍ റാപ്പര്‍ ബാലേൻ പ്രധാനമന്ത്രിയാകണമെന്ന് യുവാക്കൾ

  • നേപ്പാളിൽ വലിയ പൗര പ്രക്ഷോഭം നടക്കുന്നു, യുവാക്കൾ മുൻനിരയിൽ.

  • പ്രധാനമന്ത്രി ഒലി രാജിവെച്ചതോടെ, ഇടക്കാല പ്രധാനമന്ത്രിയായി ബാലേന്‍ ഷായെ മുന്നോട്ടുവെച്ചു.

  • സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ ആരംഭിച്ച പ്രക്ഷോഭം, അഴിമതിക്കെതിരായ പ്രക്ഷോഭമായി മാറി.

View All
advertisement