Ahaana | തലോടാൻ ചെന്നു; അഹാന കൃഷ്ണയെ ഞെട്ടിവിറപ്പിച്ച് കടുവയുടെ അപ്രതീക്ഷിത പ്രതികരണം
- Published by:meera_57
- news18-malayalam
Last Updated:
സുഹൃത്ത് റിയക്കൊപ്പം തായ്‌ലൻഡ് ടൈഗർ പാർക്ക് സന്ദർശിക്കാൻ പോയതാണ് അഹാന കൃഷ്ണ
തായ്‌ലൻഡിൽ പോയാൽ ഇവിടുത്തെ ടൈഗർ പാർക്ക് സന്ദർശിക്കാത്തവരുണ്ടോ എന്നാണ് ചോദ്യം. വിദേശ ടൂറിസ്റ്റുകൾ മുതൽ സെലിബ്രിറ്റികൾ വരെയുള്ളവർ ഇവിടെ വന്നിട്ടുളളതായി മനസിലാക്കാം. നടി അഹാന കൃഷ്ണയും (Ahaana Krishna) കൂട്ടുകാരി റിയാ നജാമുമാണ് ഏറ്റവും ഒടുവിലായി ഇവിടം സന്ദർശിച്ച രണ്ടുപേർ. ഒരു ടൂർ പ്ലാനർക്കൊപ്പം തായ്‌ലൻഡ് വരെ യാത്രപോയതാണ് അഹാന. ടൈഗർ പാർക്കിലെ ചില ചിത്രങ്ങളും അഹാന പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു
advertisement
നാട്ടിലെ മൃഗശാലകളിലോ കാട്ടിലോ പോയി ഒരു കടുവയുടെ മുന്നിൽപെട്ടാൽ എന്താകും അവസ്ഥ എന്നറിയാത്തവർ ഉണ്ടാകില്ല. മൃഗശാലയിലെ കൂട്ടിൽ ഒരുപക്ഷേ, കൂട്ടിനു പുറത്തെങ്കിലും സുരക്ഷിതരായി നിൽക്കാം എന്നൊരാശ്വാസം ഉണ്ടാകും. പക്ഷേ, കാട്ടിലോട്ടു കയറിയാൽ അതാകില്ല അവസ്ഥ. എന്നാൽ ഈ ടൈഗർ പാർക്കിലെ കടുവയെ നിങ്ങൾക്ക് കൊച്ചുകുഞ്ഞിനെ എന്നപോലെ കൈകാര്യം ചെയ്യാം. എന്നാൽ ചിലർക്കെങ്കിലും പണിപാളും. അതാണ് അഹാനയ്ക്കും സംഭവിച്ചത് (തുടർന്ന് വായിക്കുക)
advertisement
advertisement
കടുവയെ എങ്ങനെവേണം കൈകാര്യം ചെയ്യാൻ എന്ന് ഇദ്ദേഹം അഹാനയ്ക്ക് പറഞ്ഞുകൊടുക്കുന്നുമുണ്ട്. കടുവ ആക്രമിക്കില്ല എന്നുറപ്പുണ്ടെങ്കിലും, ഒരു പ്രത്യേക രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും എന്ന് ഇദ്ദേഹം താക്കീത് കൊടുക്കുന്നുമുണ്ട്. ഉള്ളിലെ ഭയം മുഖത്തു തെളിയാതെ അഹാന കഴിയുന്നത്ര ധൈര്യം സംഭരിച്ച് കടുവയുടെ മുകളിൽ മെല്ലെ തലോടുന്നുണ്ട്
advertisement
advertisement