19-06-2025
ആരോഗ്യത്തോടെയിരിക്കാനും, മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനും മഴക്കാലത്ത് ഈ അഞ്ചു ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിയന്ത്രണം പാലിക്കുക
തണുത്ത പാനീയങ്ങളും ഐസ്ക്രീമും: ഇവ രണ്ടും ദഹനപ്രക്രിയക്ക് തടസം സൃഷ്‌ടിക്കാനും, തൊണ്ടയിലെ ഇൻഫെക്ഷന് കാരണമാവാനും സാധ്യതയുണ്ട്
വറുത്തതും എണ്ണയിൽ പാകം ചെയ്തതുമായ ഭക്ഷണങ്ങൾ: വറുത്ത ഭക്ഷണങ്ങൾ ദഹന പ്രശ്നം സൃഷ്‌ടിക്കും. നനഞ്ഞ കാലാവസ്ഥയിൽ ഇവ അസിഡിറ്റിക്കും ദഹനക്കേടിനും കാരണമായേക്കാം
പാകം ചെയ്യാത്ത മുളപ്പിച്ച ഭക്ഷണം: ഇവ പലപ്പോഴും ബാക്ടീരിയയാൽ മലിനമാക്കപ്പെടാനുള്ള സാധ്യതയുണ്ട്
ഉപ്പിലിട്ടതും പുളിപ്പിച്ചതുമായ ഭക്ഷണം: അച്ചാറിലെയും പുളിപ്പിച്ച ഭക്ഷണത്തിലെയും ഉപ്പിന്റെ ഉയർന്ന അളവ് അസിഡിറ്റിക്കും ദഹനപ്രശ്നങ്ങൾക്കും കാരണമായേക്കും
അമിതമായി സംസ്കരിച്ച ഭക്ഷണം: നല്ല രീതിയിൽ സൂക്ഷിച്ചില്ല എങ്കിൽ, സോസേജ് പോലുള്ള പദാർത്ഥങ്ങളിൽ ബാക്ടീരിയ തങ്ങിനിൽക്കാൻ സാധ്യതയുണ്ട്