Urvashi | അയാൾ അഭിനേതാവല്ല; ഉർവശിയുടെ ഇഷ്‌ടമായിരുന്ന 'ജോസ്' ആരെന്നു മുകേഷ്; ചിരിയടക്കാനാവാതെ കുഞ്ഞാറ്റയും

Last Updated:
ഉർവശിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്‌ടപ്പെട്ട ആൾ ആരെന്ന ചോദ്യവും തുടർന്നുണ്ടായ സംഭവങ്ങളുമായി മുകേഷ്
1/6
കാരവാനുകൾ മതിലുകൾ തീർക്കാത്ത കാലത്തെ അഭിനേതാവാണ് നടി ഉർവശി (Urvashi). അതിനാൽ തന്നെ സെറ്റുകളിലെ ഒത്തുചേരൽ നിമിഷങ്ങൾ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഇന്ന് ഉർവശിയുടെ മകൾ കുഞ്ഞാറ്റയും സിനിമയിലേക്ക് തന്നെ വരുന്നു. അച്ഛന്റെ ഒപ്പം എത്തി ആദ്യമായി നായികയാവുന്ന സിനിമയെക്കുറിച്ച് പ്രഖ്യാപിച്ച കുഞ്ഞാറ്റ, മറ്റൊരു സിനിമയിൽ അമ്മ ഉർവശിക്കൊപ്പം അഭിനയിക്കുന്നു. രണ്ടു സിനിമകളും അടുത്തടുത്തായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു. ഉർവശിയും മകളും പങ്കെടുത്ത പരിപാടിയിൽ നടനും എം.എൽ.എയുമായ മുകേഷും ഉണ്ടായിരുന്നു. സെറ്റിലെ ഒരു പഴയ പ്രണയ കഥ പറഞ്ഞ മുകേഷ് സദസിനെ കയ്യിലെടുത്തു

advertisement
2/6
മൂന്നര പതിറ്റാണ്ടു മുൻപത്തെ കഥയാണ് മുകേഷിന് പറയാനുണ്ടായിരുന്നത്. അന്നത്തെ ആ സെറ്റിൽ സംവിധായകൻ ഐ.വി. ശശി, സുരേഷ് ഗോപി, മമ്മൂട്ടി, രതീഷ് എല്ലാപേരുമുണ്ട്. എല്ലാവരും കൂടിയിരിക്കുന്നിടത്തേക്ക് മുകേഷിനെ ഉർവശി നിർബന്ധിച്ചു കൊണ്ടുവന്നു. തലവേദന എന്ന് ഒഴിവു പറഞ്ഞുവെങ്കിലും, മുകേഷ് ആ നിർബന്ധത്തിനു വഴങ്ങി എത്തിച്ചേർന്നു. എന്നിരുന്നാലും, ഉർവശി വിളിച്ച സ്ഥിതിക്ക് മുകേഷ് വന്നു. എല്ലാവരും കൂടിയിരുന്ന സ്ഥലത്ത് ഒരു ഗെയിം കളിക്കാമെന്നായി മുകേഷ് (തുടർന്ന് വായിക്കുക)

3/6
ഒരു ചോദ്യമായിരുന്നു ആ ഗെയിമിന്റെ മുഖ്യ അജണ്ട. അങ്ങനെ 'ഉർവശിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്‌ടപ്പെട്ട ആൾ ആരെന്ന' ചോദ്യത്തിന് മറുപടി പറയണമെന്ന് മുകേഷ്. ഒരുപാട് പേരെ ഇഷ്‌ടമുണ്ട് എന്ന് ഉർവശി പറഞ്ഞുവെങ്കിലും, അത് കണക്കിലെടുക്കാൻ മുകേഷ് തയാറായില്ല. ഒരാളുടെ പേര് പറഞ്ഞ് തന്നെയാകണം. പറയാൻ പ്രയാസമെങ്കിൽ എഴുതിത്തന്നാൽ മതിയെന്നായി മുകേഷ്. ഒടുവിൽ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി ഉർവശി അത് ഒരു കടലാസിൽ എഴുതി നൽകി

4/6
ആ കടലാസ്‌ മുകേഷിന്റെ കയ്യിലായിരുന്നു. തുറന്നു വായിച്ചതും മുകേഷിന് പേര് പിടികിട്ടി. പക്ഷേ, അതപ്പോൾ അവിടെ പറഞ്ഞാൽ സർപ്രൈസുകൾ അതോടുകൂടി അവസാനിക്കും. കടലാസ് തുറന്നു നോക്കിയതും, 'ഛെ, ഇത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല' എന്നായി മുകേഷ്. 'നീ ആരാന്ന് വച്ചാ പറ, കുറെ നേരം ആയല്ലോ, മനുഷ്യന് വേറെ ജോലി ഉള്ളതാ' എന്നായി സംവിധായകൻ ഐ.വി. ശശി. ഒരാളുടെ മനസ്സിലിരിപ്പ് ആർക്കും അറിയാൻ സാധിക്കില്ല. ചിലപ്പോൾ എലിസബത്ത് രാജ്ഞി ഇഷ്‌ടപ്പെടുന്നത് ഡ്രൈവറെ ആയിരിക്കും എന്ന് മുകേഷ്. കൂട്ടത്തിന്റെ ആകാംക്ഷ വർധിച്ചുവന്നു. ഉർവശിക്ക് ഏറ്റവും ഇഷ്‌ടമുള്ള ആ വ്യക്തി ആരെന്നു അറിയാൻ എല്ലാവർക്കുമുണ്ട് ജിജ്ഞാസ

5/6
മുകേഷ് ആ പേര് പറഞ്ഞതും ഒരു ചായപ്പാത്രം വീണതും ഒന്നിച്ചായിരുന്നു. 'ജോസ്' എന്നായിരുന്നു ആ പേര്. ഈ കടലാസ് കഷണത്തിൽ തന്റെ പേരുണ്ടാകും എന്ന് ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന സെറ്റിൽ ഭക്ഷണം വിളമ്പിയിരുന്ന ആളായിരുന്നു ജോസ്. ഈ പേര് കേട്ടതും, ജോസ് വികാരാധീനനായി. ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ, ചായയിൽ ഞാൻ എന്തുമാത്രം പഞ്ചസാരയിട്ടു തന്നേനെ എന്ന മട്ടിൽ ജോസ്. ഉർവശിയുടെ ഞെട്ടൽ ശബ്ദം കേട്ടതും, തൊട്ടടുത്ത് തന്നെ മുകേഷ് അടുത്ത പേരെടുത്തിട്ടു. അന്നത്തെ ഡ്രൈവർ കുട്ടപ്പൻ. ശരിക്കും ഇവരൊന്നുമായിരുന്നില്ല ഉർവശി നൽകിയ കടലാസ് കഷണത്തിലെ പേര്
മുകേഷ് ആ പേര് പറഞ്ഞതും ഒരു ചായപ്പാത്രം വീണതും ഒന്നിച്ചായിരുന്നു. 'ജോസ്' എന്നായിരുന്നു ആ പേര്. ഈ കടലാസ് കഷണത്തിൽ തന്റെ പേരുണ്ടാകും എന്ന് ഒരു പ്രതീക്ഷയും ഇല്ലാതിരുന്ന, സെറ്റിൽ ഭക്ഷണം വിളമ്പിയിരുന്ന ആളായിരുന്നു ജോസ്. ഈ പേര് കേട്ടതും, ജോസ് വികാരാധീനനായി. ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ, ചായയിൽ ഞാൻ എന്തുമാത്രം പഞ്ചസാരയിട്ടു തന്നേനെ എന്ന മട്ടിൽ ജോസ്. ഉർവശിയുടെ ഞെട്ടൽ ശബ്ദം കേട്ടതും, തൊട്ടടുത്ത് തന്നെ മുകേഷ് അടുത്ത പേരെടുത്തിട്ടു. അന്നത്തെ ഡ്രൈവർ കുട്ടപ്പൻ. ശരിക്കും ഇവരൊന്നുമായിരുന്നില്ല ഉർവശി നൽകിയ കടലാസ് കഷണത്തിലെ പേര്
advertisement
6/6
അത് 'ചവറ വി.പി. നായർ' എന്നായിരുന്നു. ഉർവശി, കല്പന, കലാരഞ്ജിനിമാരുടെ പിതാവാണദ്ദേഹം. ആ പേര് തുടക്കത്തിലേ പറഞ്ഞാൽ നഷ്‌ടമാകുമായിരുന്ന സസ്പെൻസ് നിലനിർത്താൻ മുകേഷ് ഒരുക്കിയ നാടകമായിരുന്നു ബാക്കിയെല്ലാം. എന്നാലും ആ പേര് ഒരിക്കലും മുകേഷ് വെളിപ്പെടുത്തിയില്ല. വർഷങ്ങളോളം ആ സസ്പെൻസ് തുടരുകയും ചെയ്തു. ചലച്ചിത്ര സംവിധായകനായ ശിവപ്രസാദിന്റെ ഭാര്യയാണ് ഉർവശി

Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement