Amrutha Suresh | അന്ന് സോഷ്യൽ മീഡിയ കല്ലെറിഞ്ഞ പെൺകുഞ്ഞ്; ഇന്ന് അമൃതയുടെ മകൾ പാപ്പു എന്ന മിടുക്കി കലാവഴിയിൽ പുത്തൻ ചുവടുകളുമായി

Last Updated:
കുഞ്ഞുനാളിൽ നേരിട്ട വേദനകളെ കുറിച്ച് ഉറക്കെ സംസാരിച്ച ബോൾഡ് പെൺകുട്ടി. അമൃതയുടെ മകൾ പാപ്പുവിന്റെ പുത്തൻ ചുവടുവയ്പ്പ്
1/6
ഗായിക അമൃതാ സുരേഷിന്റെ (Amrutha Suresh) മകൾ പാപ്പു എന്ന അവന്തികയെ (Avantika Bala Kumar) അറിയാത്തവരുണ്ടാകില്ല. മാസങ്ങൾക്ക് മുൻപ് ആ 12 വയസുകാരി നേരിട്ട സൈബർ ലോകത്തിന്റെ കൂരമ്പുകളും. ഒരിക്കലും പിതാവിന്റെ വാത്സല്യം താൻ അറിഞ്ഞിരുന്നില്ല എന്നും, കുഞ്ഞോർമകളിൽ പതിഞ്ഞ വേദന നിറഞ്ഞ നിമിഷങ്ങൾ പോലും അവൾ ഓർത്തെടുത്തു പറഞ്ഞതിനാണ് പാപ്പു അന്ന് മുതിർന്നവർ എന്ന് വിളിക്കാവുന്ന വിഭാഗത്തിന്റെ ആക്രമണം സൈബർ സ്‌പെയ്‌സിലൂടെ നേരിട്ടത്. വളരെ ആത്മവിശ്വാസത്തോടു കൂടി സംസാരിക്കാൻ പഠിച്ച കുട്ടിയാണ് അവന്തിക എന്ന് പിന്നീട് ആ കുഞ്ഞിനെ അറിയാവുന്ന പലരും സാക്ഷ്യപ്പെടുത്തി. എന്ത് പറയണം എന്ന് ആരും പഠിപ്പിച്ചു കൊടുക്കേണ്ട കാര്യമില്ല എന്നും. ആ അവന്തിക ഇതാ കലാലോകത്തേക്ക് മറ്റൊരു ചുവടുമായി എത്തുന്നു

advertisement
2/6
സംഗീത ലോകത്താണ് അവന്തിക വളർന്നത്. കൂടെയുള്ള ആൾ അല്ലെങ്കിലും അച്ഛൻ ബാലയുടേത് അഭിനയ കുടുംബവും. അതിനാൽ, കലയുടെ രണ്ടു പ്രധാന മേഖലകളിലെ ചായ്‌വ് അവന്തികയുടെ മനസിലുമുണ്ട്. അതിന്റെ ഫലമാണ് 'അവ്ൻ ടിക്ക'. അവന്തിക എന്ന് എഴുതിയപ്പോൾ സ്പെല്ലിങ് തെറ്റിയതാണോ എന്ന് പലർക്കും തോന്നിയിട്ടുണ്ടാകാം. അതാണ് ഈ കുഞ്ഞ് മനസിന്റെ ക്രിയേറ്റിവിറ്റി. ഇനി അവ്ൻ ടിക്ക എന്തെന്ന് നോക്കാം (തുടർന്ന് വായിക്കുക)

3/6
കുട്ടിയായതിനാൽ, പാപ്പു മുത്തശ്ശി ലൈലയുമായി ചേർന്നുള്ള പാപ്പു ആൻഡ് ഗ്രാൻഡ്മാ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരുന്നു. ഇതിൽ പാപ്പുവിന്റേയും അമ്മൂമ്മയുടെയും വിശേഷങ്ങൾ നിറഞ്ഞു. എന്നാൽ, തനിക്കും സ്വതന്ത്രമായി ചിറകുവിരിച്ചു പറക്കാൻ സാധിക്കും എന്ന് മനസ്സിലാക്കിയതും, അവന്തിക കലാലോകത്ത് വിശാലമായി പറക്കാൻ ആരംഭിച്ചു. പോയവർഷം അവസാനിക്കും മുൻപേ അവന്തികയുടേതായി ഹാലേലൂയ എന്ന ആൽബം റിലീസ് ചെയ്തു. ഈ വർഷം ഒരു ചുവടു കൂടി മുന്നോട്ടു വയ്ക്കുകയാണ് അവന്തിക
കുട്ടിയായതിനാൽ, പാപ്പു മുത്തശ്ശി ലൈലയുമായി ചേർന്നുള്ള പാപ്പു ആൻഡ് ഗ്രാൻഡ്മാ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിരുന്നു. ഇതിൽ പാപ്പുവിന്റേയും അമ്മൂമ്മയുടെയും വിശേഷങ്ങൾ നിറഞ്ഞു. എന്നാൽ, തനിക്കും സ്വതന്ത്രമായി ചിറകുവിരിച്ചു പറക്കാൻ സാധിക്കും എന്ന് മനസ്സിലാക്കിയതും, അവന്തിക കലാലോകത്ത് വിശാലമായി പറക്കാൻ ആരംഭിച്ചു. പോയവർഷം അവസാനിക്കും മുൻപേ അവന്തികയുടേതായി ഹാലേലൂയ എന്ന ആൽബം റിലീസ് ചെയ്തു. ഈ വർഷം ഒരു ചുവടു കൂടി മുന്നോട്ടു വയ്ക്കുകയാണ് അവന്തിക
advertisement
4/6
'അവ്ൻ ടിക്ക ടെയ്‌ൽസ്‌ ബൈ പാപ്പു' എന്ന യൂട്യൂബ് ചാനലുമായി വരികയാണ് പാപ്പു. മൂന്നു ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ച യൂട്യൂബ് ചാനലിൽ ഇതിനോടകം മൂന്നു വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാം തന്നെയും അവന്തികയുടെ കുഞ്ഞ് ലോകത്തിലെ കാഴ്ചകളാണ്. കൈക്കുഞ്ഞായിരിക്കെ അമ്മയുടെ മടിയിൽ ഇരുന്നു കളിക്കുന്ന കുട്ടി എന്ന നിലയിൽ നമ്മൾ കണ്ടുതുടങ്ങിയ കുട്ടി ഇന്ന് ഫിൽറ്റർ ഇല്ലാത്ത തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ഇതിൽ ഉൾപ്പെടുത്തുന്നു. ഗ്രാൻഡ്മാ ലൈല കൂടെയില്ലാത്ത ആഘോഷങ്ങൾ പാപ്പുവിനും ഇല്ല ഇവിടെയും മുത്തശ്ശി കൂടെയുണ്ട്
'അവ്ൻ ടിക്ക ടെയ്‌ൽസ്‌ ബൈ പാപ്പു' എന്ന യൂട്യൂബ് ചാനലുമായി വരികയാണ് പാപ്പു. മൂന്നു ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ച യൂട്യൂബ് ചാനലിൽ ഇതിനോടകം മൂന്നു വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാം തന്നെയും അവന്തികയുടെ കുഞ്ഞ് ലോകത്തിലെ കാഴ്ചകളാണ്. കൈക്കുഞ്ഞായിരിക്കെ അമ്മയുടെ മടിയിൽ ഇരുന്നു കളിക്കുന്ന കുട്ടി എന്ന നിലയിൽ നമ്മൾ കണ്ടുതുടങ്ങിയ കുട്ടി ഇന്ന് ഫിൽറ്റർ ഇല്ലാത്ത തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ഇതിൽ ഉൾപ്പെടുത്തുന്നു. ഗ്രാൻഡ്മാ ലൈല കൂടെയില്ലാത്ത ആഘോഷങ്ങൾ പാപ്പുവിനും ഇല്ല. ഇവിടെയും മുത്തശ്ശി കൂടെയുണ്ട്
advertisement
5/6
അവന്തികയുടെ അവ്ൻ ടിക്കയിലെ രണ്ടാമത് വീഡിയോ പാപ്പുവും മുത്തശ്ശിയും കൂടിയുള്ളതാണ്. 'മൈ ക്വിക് മോർണിംഗ് മൊമെന്റ്റ്സ്' എന്ന വ്ലോഗിൽ അവന്തികയുടെ ഒരു ദിവസത്തെ റുട്ടീൻ കാഴ്ചകളാണ്. രാവിലെ എഴുന്നേറ്റ് സ്‌കൂളിൽ പോകുന്നത് വരെ പാപ്പുവിനും ഉണ്ടൊരു ചിട്ടവട്ടം. അമ്മ അമൃത സംഗീത പരിപാടികളുമായി സജീവമാകുന്ന വേളയിൽ പാപ്പുവിനെ അമ്മൂമ്മയും ഇളയമ്മ അഭിരാമി സുരേഷും കൂടിയാണ് സ്‌കൂളിൽ അയക്കുക. എന്നാൽ, ഈ വീഡിയോയിൽ അമ്മ അമൃതയും അവന്തികയുടെ കൂടെയുണ്ട്
അവന്തികയുടെ 'അവ്ൻ ടിക്ക'യിലെ രണ്ടാമത് വീഡിയോ പാപ്പുവും മുത്തശ്ശിയും കൂടിയുള്ളതാണ്. 'മൈ ക്വിക് മോർണിംഗ് മൊമെന്റ്റ്സ്' എന്ന വ്ലോഗിൽ അവന്തികയുടെ ഒരു ദിവസത്തെ റുട്ടീൻ കാഴ്ചകളാണ്. രാവിലെ എഴുന്നേറ്റ് സ്‌കൂളിൽ പോകുന്നത് വരെ പാപ്പുവിനും ഉണ്ടൊരു ചിട്ടവട്ടം. അമ്മ അമൃത സംഗീത പരിപാടികളുമായി സജീവമാകുന്ന വേളയിൽ പാപ്പുവിനെ അമ്മൂമ്മയും ഇളയമ്മ അഭിരാമി സുരേഷും കൂടിയാണ് സ്‌കൂളിൽ അയക്കുക. എന്നാൽ, ഈ വീഡിയോയിൽ അമ്മ അമൃതയും അവന്തികയുടെ കൂടെയുണ്ട്
advertisement
6/6
സ്‌കൂളിലേക്ക് ഹാരി പോട്ടർ മേക്കോവർ നടത്തുന്നതാണ് അവന്തികയുടെ ഏറ്റവും പുതിയ വ്ലോഗ്. മൂന്നു ദിവസങ്ങളും, മൂന്ന് വീഡിയോകളും കൊണ്ട് അവന്തിക 1.73K സബ്സ്ക്രൈബർമാരെ സൃഷ്‌ടിച്ചു കഴിഞ്ഞു
സ്‌കൂളിലേക്ക് ഹാരി പോട്ടർ മേക്കോവർ നടത്തുന്നതാണ് അവന്തികയുടെ ഏറ്റവും പുതിയ വ്ലോഗ്. മൂന്നു ദിവസങ്ങളും, മൂന്ന് വീഡിയോകളും കൊണ്ട് അവന്തിക 1.73K സബ്സ്ക്രൈബർമാരെ സൃഷ്‌ടിച്ചു കഴിഞ്ഞു
advertisement
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement