കേരളത്തിലെ ജനപ്രിയ മദ്യങ്ങളിൽ ഒന്നായ ജവാൻ റമ്മിന്റെ പ്രതിമാസ വിൽപന രണ്ടരലക്ഷം കെയ്സ് കഴിഞ്ഞു
സംസ്ഥാനത്ത് വിൽക്കപ്പെടുന്ന ഒരു മദ്യബ്രാൻഡിനും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടം
ഉത്പാദനം കൂട്ടിയതും ബെവ്കോ സ്വന്തം ബ്രാൻഡായ ജവാന് മുൻഗണന നൽകിയതുമാണ് നേട്ടത്തിനുപിന്നിൽ
ലിറ്ററിന് 640 രൂപ വിലയുള്ള ജവാനെക്കാൾ വില കുറഞ്ഞ മദ്യം സംസ്ഥാനത്ത് വിപണിയിലില്ല
ജവാന്റെ വില്‍പന പ്രോത്സാഹിപ്പിക്കാൻ നേരത്തെ ജീവനക്കാർക്ക് കർശന നിർദേശം നൽകിയിരുന്നു
ഓരോ വിൽപന കേന്ദ്രങ്ങൾക്കും നിശ്ചിത ക്വാട്ട നിശ്ചയിച്ചുനൽകി
മുന്തിയ മദ്യം വിൽക്കുന്ന കേന്ദ്രങ്ങളിൽപോലും ജവാൻ ഇടംപിടിച്ചിട്ടുണ്ട്
കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസാണ് ജവാൻ ഉത്പാദിപ്പിക്കുന്നത്
ജവാന്റെ വിൽപന (കെയ്സിൽ)
മേയ്- 1.77 ലക്ഷം ജൂൺ- 1.76 ലക്ഷം ജൂലൈ- 2.15 ലക്ഷം ഓഗസ്റ്റ്- 2.67 ലക്ഷം സെപ്റ്റംബർ – 2.13 ലക്ഷം