മദ്യപാനത്തെക്കുറിച്ച് അധികമാർക്കും അറിയാത്ത വസ്തുതകൾ
- Published by:Anuraj GR
- news18-malayalam
Last Updated:
മദ്യപാനം കാരണം പുരുഷൻമാരിലും സ്ത്രീകളിലുമുണ്ടാകുന്ന ഇഫക്ട് വ്യത്യസ്തമായിരിക്കും...
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. മുതിർന്നവരിൽ ഭൂരിഭാഗവും ജീവിതത്തിൽ ഒരിക്കലെങ്കിലും മദ്യപിച്ചിട്ടുള്ളവരാകും. മദ്യപാനത്തിനുള്ള കാരണങ്ങൾ വളരെ വ്യത്യസ്തമായിരിക്കുന്നതുപോലെ, അത് നമ്മുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നു. മദ്യപാനത്തെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം...
advertisement
advertisement
സ്ത്രീകളെ സംബന്ധിച്ചിടത്തോളം, രണ്ട് മണിക്കൂറിനുള്ളിൽ നാലോ അതിലധികമോ ഗ്ലാസ് മദ്യം കുടിക്കുന്നത് അമിതമായ മദ്യപാനമായി കണക്കാക്കപ്പെടുന്നു. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം, ഇത് രണ്ട് മണിക്കൂറിനുള്ളിൽ അഞ്ചോ അതിലധികമോ ഗ്ലാസ് പാനീയം എന്ന നിലയിലാണ് കണക്കാക്കുന്നത്. സ്ത്രീകളിൽ അമിതമദ്യപാനം സ്തനാർബുദത്തിന് കാരണമാകുമെന്ന് ചില പഠനങ്ങൾ പറഞ്ഞിട്ടുണ്ട്.
advertisement
ജോലി കഴിഞ്ഞ് മദ്യപിക്കുന്നതിന് പകരം വിശ്രമിക്കാനുള്ള മറ്റ് വഴികളെക്കുറിച്ച് ചിന്തിക്കണമെന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്. എല്ലാ രാത്രിയിലും നിശ്ചിത അളവിൽ മദ്യപിക്കുന്നത് ഓർമനഷ്ടത്തിനും തലച്ചോറ് ചുരുങ്ങുന്നതിനും കാരണമാകും. തലച്ചോറിലെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നതിനാൽ ഇത് വിഷാദരോഗത്തിലേക്ക് നയിച്ചേക്കും.
advertisement
advertisement
advertisement
മദ്യപാനത്തിന് അടിമയാകുന്നത് ഒരാളിൽ പിൻവലിക്കൽ ലക്ഷണങ്ങൾ അഥവാ വിത്ത്ഡ്രാവൽ സിൻഡ്രത്തിന് കാരണമാകും. വിറയൽ, ഉത്കണ്ഠ, വിയർപ്പ്, ഉറങ്ങാൻ ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങൾ. നന്നായി മദ്യപിക്കുന്ന ഒരാൾ പെട്ടെന്ന് മദ്യം ലഭിക്കാതെയാകുമ്പോൾ പിൻവലിക്കൽ ആഘാതം അനുഭവപ്പെടും. ഇത് ഒഴിവാക്കാൻ മദ്യപാനം ഒറ്റയടിക്ക് ഒഴിവാക്കാതെ, സാവധാനം നിർത്തുകയാണ് വേണ്ടത്.
advertisement
മദ്യം സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. സ്ത്രീകളേക്കാൾ പുരുഷന്മാർ മദ്യം കഴിക്കാൻ സാധ്യതയുണ്ട്, എന്നാൽ ദീർഘകാല മദ്യപാനം സ്ത്രീകളിൽ പുരുഷന്മാരേക്കാൾ മോശമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്. മദ്യപാനം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെത്തുടർന്നുള്ള മരണനിരക്ക് പുരുഷൻമാരേക്കാൾ കൂടുതലും സ്ത്രീകളിലാണ്.