പതിവായി മദ്യപിക്കാറുണ്ടോ? പെട്ടെന്ന് മദ്യപാനം നിർത്തിയാൽ എന്ത് സംഭവിക്കും?
- Published by:Arun krishna
- news18-malayalam
Last Updated:
മദ്യം ഉപേക്ഷിച്ചതിന് ശേഷം തുടര്‍ച്ചയായി ഉണ്ടാകുന്ന ചില ലക്ഷണങ്ങള്‍ കാരണം ചിലര്‍ക്ക് മദ്യം ഉപേക്ഷിക്കാന്‍ കഴിയാതെ വരുന്നുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പാനീയങ്ങളിലൊന്നാണ് മദ്യം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആല്‍ക്കഹോള്‍ അബ്യൂസ് ആന്‍ഡ് ആല്‍ക്കഹോളിസത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2019 ല്‍ 20 ലക്ഷത്തില്‍ അധികം പുരുഷന്മാരുടെയും 3.74 ലക്ഷം സ്ത്രീകളുടെയും മരണ കാരണം മദ്യത്തിന്റെ അമിതോപയോഗം മൂലമാണെന്ന് വ്യക്തമാക്കുന്നു. മദ്യം കരളിനും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഹാനികരമാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. അത് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ ദുര്‍ബലമാക്കുകയും ഹൃദയാഘാതം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും. അതേസമയം, മദ്യം ഉപേക്ഷിച്ചതിന് ശേഷം തുടര്‍ച്ചയായി ഉണ്ടാകുന്ന ചില ലക്ഷണങ്ങള്‍ കാരണം ചിലര്‍ക്ക് മദ്യം ഉപേക്ഷിക്കാന്‍ കഴിയാതെ വരുന്നുണ്ട്.
തലവേദന, രക്തസമ്മര്‍ദത്തിലെ വ്യതിയാനും, ഹൃദയമിടിപ്പിലെ വ്യത്യാസം, ഉത്കണ്ഠ, പെട്ടെന്നുള്ള ദേഷ്യം, ഭ്രമാത്മകത എന്നിവയെല്ലാം ഈ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. മദ്യം ഉപേക്ഷിക്കുമ്പോള്‍ ഈ ലക്ഷണങ്ങള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ അവർക്ക് അപസ്പാരം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചിലപ്പോള്‍ മരണം വരെയും സംഭവിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു മാസത്തേക്ക് മദ്യം ഉപേക്ഷിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്നും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
advertisement
ഓസ്‌ട്രേലിയയിലും ബ്രിട്ടനിലും ഒക്ടോബര്‍ മാസം ‘സോബര്‍ ഒക്ടോബര്‍’ എന്ന പേരില്‍ ആഘോഷിക്കുന്നുണ്ട്. ഈ മാസം അവര്‍ മദ്യപാനം നിര്‍ത്തിവെക്കുകയും ആ പണം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കുകയും ചെയ്യുന്നു. പാവപ്പെട്ട ആളുകളെ സഹായിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ലൈഫ് എജ്യുക്കേഷന്‍ ട്രസ്റ്റിനാണ് ഈ പണം അവര്‍ കൈമാറുന്നു.
നാല് ആഴ്ചയോ അതിലധികമോ നിങ്ങള്‍ മദ്യപിക്കാതെ ഇരിക്കുമ്പോള്‍ കരള്‍ സുഖപ്പെടുമെന്ന് ഹെല്‍ത്ത്‌ലൈന്‍ ഡോട്ട്‌കോം റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിനൊപ്പം ഹൃദയാഘാതം, കാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യതയും കുറയുന്നു. കൂടാതെ, ആദ്യ ആഴ്ചയില്‍ തന്നെ നിങ്ങളുടെ ഉറക്കം മെച്ചപ്പെടുകയും ചെയ്യുന്നു. മദ്യപാനം നിര്‍ത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ ചര്‍മം കൂടുതല്‍ തിളക്കത്തോടെ കാണപ്പെടാന്‍ തുടങ്ങും.
advertisement
മദ്യപിക്കുന്നത് വേഗത്തിലും സമാധാനത്തിലുമുള്ള ഉറക്കം നല്‍കുമെന്നാണ് മിക്ക ആളുകളും വിശ്വസിക്കുന്നതെന്ന് ഡ്രിങ്ക് വെയര്‍ സിഇഒ കാരന്‍ ടൈറല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍, ഇത് തെറ്റാണ്. നിങ്ങളുടെ കണ്ണുകളുടെ ചലനത്തെ ഇത് ബാധിക്കുകയും അടുത്ത ദിവസം നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മദ്യപാനം മൂലം തോന്നുന്ന മന്ദതയെന്നാണ് ഇതിനെ പലരും വിശേഷിപ്പിക്കുന്നത്. ചര്‍മത്തിലെ അണുബാധയ്ക്കും കാന്‍സറിനും കൂടിയ അളവില്‍ മദ്യപിക്കുന്നത് കാരണമായേക്കും. അത് രോഗപ്രതിരോധശേഷിയെ ദുര്‍ബലമാക്കുന്നു.
advertisement
നിങ്ങള്‍ അമിതവണ്ണമുള്ളയാളും സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവരുമാണെങ്കില്‍, മദ്യപാനം നിര്‍ത്തിയതിന് ശേഷം നിങ്ങളുടെ ശരീരഭാരം ഗണ്യമായി കുറയാന്‍ ഇടയായേക്കും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 09, 2023 1:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
പതിവായി മദ്യപിക്കാറുണ്ടോ? പെട്ടെന്ന് മദ്യപാനം നിർത്തിയാൽ എന്ത് സംഭവിക്കും?