ഉണ്ടയിലെ അവസാന ഷോട്ടിന് ശേഷം

Last Updated:

From the sets of Unda | അഭിനേതാക്കൾക്കൊപ്പം അണിയറ പ്രവർത്തകരുമുണ്ട്

മമ്മൂട്ടി നായകനാവുന്ന ഉണ്ടയുടെ ചിത്രീകരണത്തിന് ശേഷം പോലീസ് വേഷത്തിൽ നടന്മാർ ഒന്നിച്ചു നിന്നുള്ള സെൽഫി സമൂഹ മാധ്യമങ്ങളിൽ. ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ എന്നിവർ ഉൾപ്പെടുന്ന ചിത്രം പോസ്റ്റ് ചെയ്തത് ഷൈൻ ടോം ആണ്. അഭിനേതാക്കൾക്കൊപ്പം അണിയറ പ്രവർത്തകരുമുണ്ട്.
മധുര രാജക്കു ശേഷം തിയേറ്ററുകളിലെത്താൻ തയ്യാറെടുക്കുന്ന മമ്മൂട്ടിയുടെ മലയാള ചിത്രങ്ങളിൽ ഒന്നാണ് ഉണ്ട. പതിനെട്ടാം പടിയും തയ്യാറായി വരുന്നു. ഒക്ടോബർ മാസം അവസാനത്തോടെയാണ് കാസർഗോഡിൽ ഉണ്ടയുടെ ചിത്രീകരണം ആരംഭിച്ചത്. അനുരാഗ കരിക്കിൻ വെള്ളം സംവിധാനം ചെയ്ത ഖാലിദ് റഹ്മാൻ ആണ് ഈ ചിത്രത്തിന്റെയും സംവിധായകൻ.
advertisement
ഖാലിദ് റഹ്മാൻ കഥയും ഹർഷദ് തിരക്കഥയും എഴുതിയ ചിത്രത്തിൽ കേരളത്തിൽ നിന്നും ഉത്തരേന്ത്യയിലെ നക്സൽ പ്രദേശത്തു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പോലീസുകാർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് പ്രതിപാദ്യം. ആക്ഷനും ഹാസ്യത്തിനും തുല്യ പ്രാധാന്യമാവുമുണ്ടാവുക. ജിഗർദണ്ടയിൽ ക്യാമറ ചലിപ്പിച്ച ഗ്വെമിക് യൂ. ആരിയാണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള. ബോളിവുഡിൽ നിന്നും ഷാം കൗശലാണ് സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തുക. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്.
advertisement
ആസിഫ് അലി, വിനയ് ഫോർട്ട് എന്നിവരും പോലീസ് വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലെൻസിയർ എന്നിവരാണ് മറ്റഭിനേതാക്കൾ.
മലയാളം വാർത്തകൾ/ വാർത്ത/Film/
ഉണ്ടയിലെ അവസാന ഷോട്ടിന് ശേഷം
Next Article
advertisement
അധ്യാപകനിൽ നിന്ന് 95 ലക്ഷം രൂപയുടെ ഓൺലൈൻ സ്വർണ നിക്ഷേപ തട്ടിപ്പ്; മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
അധ്യാപകനിൽ നിന്ന് 95 ലക്ഷം രൂപയുടെ ഓൺലൈൻ സ്വർണ നിക്ഷേപ തട്ടിപ്പ്; മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
  • മലപ്പുറം സൈബർ ക്രൈം പോലീസ് 95 ലക്ഷം രൂപയുടെ ഓൺലൈൻ സ്വർണ നിക്ഷേപ തട്ടിപ്പിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

  • പ്രതികൾ വൻ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് അധ്യാപകനെ ഗോൾഡ് ട്രെയ്ഡിങ് വഴി പണം നിക്ഷേപിപ്പിച്ചു.

  • പ്രതികളിൽ നിന്ന് 15 എടിഎം കാർഡ്, 15 ചെക്ക് ബുക്ക്, 11 പാസ്സ് ബുക്ക്, 10400 രൂപ എന്നിവ പിടിച്ചെടുത്തു.

View All
advertisement