advertisement

വിനോദയാത്രയുടെ മറവിൽ 21 കിലോ കഞ്ചാവ് കടത്തിയ 60-കാരിയും മകളും മരുമകനും പിടിയിൽ

Last Updated:

തമിഴ്‌നാട്ടിൽ നിന്ന് വാങ്ങിയ കഞ്ചാവ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്

News18
News18
കോവളം: കാറിൽ വിനോദയാത്ര കഴിഞ്ഞു വരികയാണെന്ന് വരുത്തിത്തീർത്ത് 21 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്നംഗ കുടുംബത്തെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. വലിയവേളി പൗണ്ട് കടവ് സ്വദേശി അനന്തൻ എന്ന കാർലോസ് (38), ഭാര്യ ബിന്ദു (33), ഇവരുടെ അമ്മ ദമയന്തി (60) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 9.30-ഓടെ വെങ്ങാനൂരിലെ ക്ഷേത്രത്തിന് സമീപത്തു വെച്ചായിരുന്നു പ്രതികളെ പോലീസ് സംഘം വളഞ്ഞത്.
തമിഴ്‌നാട്ടിൽ നിന്ന് വാങ്ങിയ കഞ്ചാവ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. പോലീസിന്റെ പരിശോധന വെട്ടിക്കാനായി മൂന്ന് കുട്ടികളെയും ഇവർ കാറിൽ കൂടെ കൂട്ടിയിരുന്നു. കുടുംബസമേതം ഉല്ലാസയാത്ര കഴിഞ്ഞ് വരികയാണെന്ന് ഉദ്യോഗസ്ഥരെ വിശ്വസിപ്പിക്കാനായിരുന്നു ഈ നീക്കം. പള്ളിച്ചൽ-വെങ്ങാനൂർ വഴി വലിയവേളിയിലേക്ക് പോകുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വാഹനം തടയുകയായിരുന്നു.
കാറിന്റെ ഡിക്കിയിൽ സ്യൂട്ട്കേസിനുള്ളിൽ പാക്കറ്റുകളായി ഒളിപ്പിച്ച നിലയിലായിരുന്നു 21 കിലോ കഞ്ചാവ്. പിടിയിലായ ബിന്ദു മുൻപും കഞ്ചാവ് കടത്ത് കേസിൽ പ്രതിയാണ്. നാല് കിലോ കഞ്ചാവുമായി മുൻപ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യവേ ഇവരെ ഡാൻസാഫ് സംഘം പിടികൂടി വലിയതുറ പോലീസിന് കൈമാറിയിരുന്നു. പ്രതികളെയും പിടിച്ചെടുത്ത കഞ്ചാവും വിഴിഞ്ഞം പോലീസിന് കൈമാറി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിനോദയാത്രയുടെ മറവിൽ 21 കിലോ കഞ്ചാവ് കടത്തിയ 60-കാരിയും മകളും മരുമകനും പിടിയിൽ
Next Article
advertisement
എങ്കിലും എന്റെ ഗോപാലകൃഷ്ണാ! ഗുരുവായൂരിലെ അര നൂറ്റാണ്ടുകാലത്തെ എംഎൽഎ മാരുടെ പട്ടികയുമായി ബിജെപി സ്ഥാനാർത്ഥി
എങ്കിലും എന്റെ ഗോപാലകൃഷ്ണാ! ഗുരുവായൂരിലെ അര നൂറ്റാണ്ടുകാലത്തെ എംഎൽഎ മാരുടെ പട്ടികയുമായി ബിജെപി സ്ഥാനാർത്ഥി
  • ഗുരുവായൂരിലെ 1977 മുതൽ 2021 വരെ എംഎൽഎമാരുടെ പട്ടിക ഫ്ലക്സ് ബോർഡിൽ ബി ഗോപാലകൃഷ്ണൻ സ്ഥാപിച്ചു

  • പച്ച നിറത്തിലുള്ള ഭാഗത്ത് എംഎൽഎമാരുടെ പേരുകൾ, കാവി നിറത്തിലുള്ള ഭാഗത്ത് മാറ്റം ആവശ്യപ്പെട്ട് സന്ദേശം

  • വർഗീയത ആരോപിച്ച് യുഡിഎഫും എൽഡിഎഫും രംഗത്തെത്തിയപ്പോൾ നിയമനടപടികൾ തുടരുന്നതിനിടെയാണ് വിവാദം

View All
advertisement