കൊല്ലത്ത് മേശയിലെ ഗ്ലാസ് പൊട്ടിവീണ് പരിക്കേറ്റ് അഞ്ചുവയസുകാരൻ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ചോരവാർന്നു കിടന്ന കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കൊല്ലം കുണ്ടറയിൽ മേശയിലെ ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് അഞ്ചുവയസുകാരൻ മരിച്ചു. വലിയ കുമ്പളം വിളയിലഴികത്ത് സുനീഷ് - റൂബി ദമ്പതികളുടെ മകൻ എയ്ദൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. ടേബിളിലെ ഗ്ലാസ് പൊട്ടി കുട്ടിയുടെ കാലിൽ കൊണ്ട് രക്തം പോവുകയായിരുന്നു.
സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഇല്ലായിരുന്നു. ഏറെനേരം ചോരവാർന്നു കിടന്ന കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ എല്‍കെജി വിദ്യാർത്ഥിയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
June 12, 2025 12:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് മേശയിലെ ഗ്ലാസ് പൊട്ടിവീണ് പരിക്കേറ്റ് അഞ്ചുവയസുകാരൻ മരിച്ചു