TRENDING:
LIVE NOW

PM Modi Kerala Visit Live Updates:പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ; വിവരങ്ങൾ തത്സമയം

Last Updated:

PM Modi Kerala Visit Today News Live Updates

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വികസന പദ്ധതികളുടെ ഉദ്ഘാടനവും തുടക്കവും ബി.ജെ.പിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തുടക്കവും ഉള്‍പ്പെടെ മൂന്നു പരിപാടികള്‍ക്കായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നത്.
എറണാകുളം മറൈൻഡ്രൈവ് മൈതാനിയില്‍ ഉച്ചയ്‌ക്ക് 12.30ന് കേരള ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളനത്തിലാണ് ആദ്യം പങ്കെടുക്കുക. ഉച്ചയ്ക്ക് 1.30ന് കലൂർ ജവഹർലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ 10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.

കലൂർ ജവഹർലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം വളപ്പില്‍ പന്തലില്‍ എൻ.ഡി.എ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. യോഗത്തിന് മുമ്പ് സ്‌റ്റേഡിയം കവാടം മുതല്‍ പന്തല്‍ വരെ റോഡ്ഷോയില്‍ പങ്കെടുക്കും. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്ന യോഗത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുക്കും.
News18
News18
advertisement
Mar 11, 20261:54 PM IST

Live Post of PM Modi Kerala Visit Live Updates:പ്രധാനമന്ത്രി കൊച്ചിയിൽ പച്ചക്കൊടി വീശി; പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്ക് ട്രെയിൻ നീങ്ങി

പ്രധാനമന്ത്രി കൊച്ചിയിൽ പച്ചക്കൊടി വീശിയപ്പോൾ പാലക്കാട് സ്റ്റേഷനിൽ നിന്നും പൊള്ളാച്ചിയിലേക്ക് പുതുതായി ആരംഭിച്ച ട്രെയിൻ നീങ്ങിതുടങ്ങി.
Mar 11, 20261:40 PM IST

Live Post of PM Modi Kerala Visit Live Updates:പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് സുരേഷ്‌ഗോപി

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) കൊച്ചി റിഫൈനറിയിൽ പോളിപ്രൊഫൈലിൻ യൂണിറ്റിന് തറക്കല്ലിടുന്ന ചടങ്ങിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു.
Mar 11, 20261:36 PM IST

Live Post of PM Modi Kerala Visit Live Updates:പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ

പ്രധാനമന്ത്രിയുടെ റോഡ് ഷോ കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എത്തി
advertisement
Mar 11, 20261:25 PM IST

Live Post of PM Modi Kerala Visit Live Updates:പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു

കൊച്ചി മറൈൻ ഡ്രൈവിലെ പണ്ഡിറ്റ് കറുപ്പൻ നഗറിൽ നിന്നും ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു. ഏതാണ്ട് 7 കിലോമീറ്റർ ദൂരമാണ് റോഡ് ഷോ.
Mar 11, 20261:13 PM IST

Live Post of PM Modi Kerala Visit Live Updates സമുദ്ര സമ്പദ് വ്യവസ്ഥ പഴയതുപോലെ മൽസ്യബന്ധനം മാത്രമല്ല

പ്രധാനമന്ത്രി; ദേശീയ ഫിഷറീസ് പ്ലാറ്ഫോം വഴി ജീവിതം മെച്ചമാക്കി. സമുദ്ര സമ്പദ് വ്യവസ്ഥ പഴയതുപോലെ മൽസ്യബന്ധനം മാത്രമല്ല. സമൂഹത്തിന് കൂടുതൽ ഗുണം ലഭിക്കാനായി കടൽ പായൽ ഉത്പാദനം പോലെയുള്ള നവീന പദ്ധതികൾ തുടങ്ങി.
Mar 11, 20261:02 PM IST

Live Post of PM Modi Kerala Visit Live Updates:പ്രളയകാലത്തെ സേവനത്തിന്റെ ചിത്രങ്ങൾ ഒരിക്കലും മാഞ്ഞു പോകില്ല

പ്രധാനമന്ത്രി; കേരളത്തിൽ വൻ പ്രളയം ഉണ്ടായപ്പോൾ കേരളം ഈ സമുദായത്തിന്റെ പങ്ക് ലോകം കണ്ടു. അന്നത്തെ ചിത്രങ്ങൾ ഒരിക്കലും മാഞ്ഞു പോകില്ല. അതിന് നിങ്ങൾക്കുള്ള അഭിനന്ദനം അറിയിക്കട്ടെ
advertisement
Mar 11, 20261:00 PM IST

Live Post of PM Modi Kerala Visit Live Updates: രാമജന്മ ഭൂമി പ്രസ്ഥാനത്തിൽ ധീവര സഭ സക്രിയമായ പങ്ക് വഹിച്ചു

പ്രധാനമന്ത്രി: അമൃതാനന്ദമയി ദേവിയെ പരിചയപ്പെടാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. രാമജന്മ ഭൂമി പ്രസ്ഥാനത്തിൽ ധീവര സഭ സക്രിയമായ പങ്ക് വഹിച്ചിട്ടുണ്ട്.
Mar 11, 202612:57 PM IST

Live Post of PM Modi Kerala Visit Live Updates:ധീവര സമൂഹം ജലത്തെ അമ്മയെ ആയി കാണുന്നു

പ്രധാനമന്ത്രി: ഉപജീവനവും ജീവനവും തമ്മിലെ സമ്മേളനമാണ് നിങ്ങളുടെ ജീവിതം. ധീവര സമൂഹം ജലത്തെ അമ്മയെ ആയി കാണുന്നു. ശ്രീ കുറുമ്പ ദേവിയുടെ ക്ഷേത്രങ്ങൾ കാണിക്കുന്ന ശ്രമങ്ങൾ അഭിനന്ദനീയമാണ്. നിങ്ങൾ വേദ വ്യാസനുമായാണ് നിങ്ങളുടെ ചരിത്രം ചേർത്ത് വെക്കുന്നത്
Mar 11, 202612:53 PM IST

Live Post of PM Modi Kerala Visit Live Updates: നിങ്ങളുടെ മുഖത്ത് കേരളം എന്ന് പേര് മാറ്റിയതിന്റെ സന്തോഷം

പ്രധാനമന്ത്രി: അനുഗ്രഹം തരാൻ അല്ല ഇവിടെ വന്നത് അനുഗ്രഹം നേടാനാണ് വന്നത്. കേരളത്തിന്റെ പേര് കേരളം എന്ന് കേന്ദ്രസർക്കാർ മാറ്റിയതിന്റെ സന്തോഷം നിങ്ങളുടെ മുഖത്ത് കാണാൻ ഉണ്ട്.
advertisement
Mar 11, 202612:49 PM IST

Live Post of PM Modi Kerala Visit Live Updates:കടലിന്റെ മക്കൾക്ക് നമസ്കാരം

കടലിന്റെ മക്കൾക്ക് നമസ്കാരം എന്ന് മലയാളത്തിൽ പറഞ്ഞു കൊണ്ട് പ്രധാനമന്ത്രിയുടെ തുടക്കം
Mar 11, 202612:48 PM IST

Live Post of PM Modi Kerala Visit Live Updates:പണ്ഡിറ്റ് കറുപ്പൻ നഗറിലെ വേദിയിൽ പ്രധാനമന്ത്രി

മറൈൻ ഡ്രൈവിലെ പണ്ഡിറ്റ് കറുപ്പൻ നഗറിലെ വേദിയിൽ പ്രധാനമന്ത്രി
Mar 11, 202612:43 PM IST

Live Post of PM Modi Kerala Visit Live Updates: ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളനം മറൈൻ ഡ്രൈവിൽ

കൊച്ചി മറൈൻ ഡ്രൈവിലാണ് ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളനം
advertisement
Mar 11, 202612:41 PM IST

PM Modi Kerala Visit Live Updates ധീവര സഭ ശക്തിയെന്ന് വി ദിനകരൻ

ധീവര സഭ സംസ്ഥാനത്തെ 45 നിയമസഭാ മണ്ഡലങ്ങളിലും 11 ലോക് സഭാ മണ്ഡലങ്ങളിലും നിർണായക ശക്തിയെന്ന് വി ദിനകരൻ
Mar 11, 202612:36 PM IST

Live Post of PM Modi Kerala Visit Live Updates പ്രധാനമന്ത്രി കേരള ധീവരസഭയുടെ വേദിയിൽ

പ്രധാനമന്ത്രി കേരള ധീവരസഭയുടെ വേദിയിൽ എത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ ഷാൾ അണിയിച്ചു. വി ദിനകരനും പൂന്തുറ ശ്രീകുമാറും മത്സ്യ അവതാരം ഉപഹാരം നൽകി
Mar 11, 202612:30 PM IST

Live Post of PM Modi Kerala Visit Live Updates:10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും

പ്രധാന മന്ത്രി ഉച്ചയ്ക്ക് 1.30ന് കലൂർ ജവഹർലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ 10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.
advertisement
Mar 11, 202612:26 PM IST

Live Post of PM Modi Kerala Visit Live Updates:കോഴിക്കോട് വെങ്ങളത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സമാന്തര ഉദ്ഘാടനം

കോഴിക്കോട് വെങ്ങളത്ത് മന്ത്രി മുഹമ്മദ് റിയാസ് സമാന്തര ഉദ്ഘാടനം നടത്തും. മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള സമാന്തര റോഡ് ഷോയും ഇതിനോടൊപ്പം നടക്കും.
Mar 11, 202612:26 PM IST

Live Post of PM Modi Kerala Visit Live Updates:  പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം പങ്കെടുക്കുന്നത് ധീവരസഭയുടെ സുവർണ ജൂബിലി

എറണാകുളം മറൈൻഡ്രൈവ് മൈതാനിയില്‍ ഉച്ചയ്‌ക്ക് 12.30ന് കേരള ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളനത്തിലാണ് ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത്
Mar 11, 202612:26 PM IST

PM Modi Kerala Visit Live Updates റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സമാന്തര ഉദ്ഘാടനം നടത്തി സർക്കാർ

ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ചടങ്ങിന് ബദലായി സമാന്തര ഉദ്ഘാടനം നടത്തി സർക്കാർ. കാസർകോട്ട് സി.എച്ച്. കുഞ്ഞമ്പു എം. എൽ.എ ഉദ്ഘാടനം ചെയ്തു.
advertisement
Mar 11, 202612:15 PM IST

PM Modi Kerala Visit Live Updates പ്രധാന മന്ത്രി വരുന്നത് മൂന്ന് പരിപാടികൾക്കായി

വികസന പദ്ധതികളുടെ ഉദ്ഘാടനവും കല്ലിടലും ബി.ജെ.പിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തുടക്കവും ഉള്‍പ്പെടെ മൂന്നു പരിപാടികള്‍ക്കായിട്ടാണ് അദ്ദേഹം വരുന്നത്
Mar 11, 202612:11 PM IST

PM Modi Kerala Visit Live Updates മന്ത്രിയെ വിളിക്കാത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സർക്കാർ

സ്ഥലമേറ്റെടുക്കലടക്കം സംസ്ഥാന സർക്കാർ നിർണായക പങ്കുവഹിച്ച പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിയെ വിളിക്കാത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സർക്കാർ ആരോപിക്കുന്നു
Mar 11, 202612:09 PM IST

PM Modi Kerala Visit Live Updates: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ക്ഷണമില്ല; മുഖ്യമന്ത്രി പങ്കെടുക്കില്ല

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ക്ഷണമില്ല. മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ല.
advertisement
Mar 11, 202612:28 PM IST

Live Post of PM Modi Kerala Visit Live Updates:പ്രധാനമന്ത്രി കേരളത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി .കഴിഞ്ഞ 50 ദിവസത്തിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്
മലയാളം വാർത്തകൾ/Kerala/
PM Modi Kerala Visit Live Updates:പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ; വിവരങ്ങൾ തത്സമയം
Open in App
Home
Video
Impact Shorts
Web Stories