advertisement

സന്ദീപിന്റെ ക്‌ളൗഡ്‌ കിച്ചണിലെ പെൺകുട്ടിയല്ലേ ഇത്? തരുൺ മൂർത്തി സിനിമയിൽ മോഹൻലാലിന്റെ നായിക മീര ജാസ്മിന്റെ ലുക്ക്

Last Updated:

L366 എന്ന് താൽക്കാലിക പേരോടെ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് നിർമ്മിക്കുന്നത്

News18
News18
തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ 'തുടരും' മികച്ച വിജയം നേടിയ ചിത്രമാണ്. നിരവധി ലൊക്കേഷനുകളിലായാണ് 'തുടരും' ചിത്രീകരണം പൂർത്തിയാക്കിയതെങ്കിലും, തൊടുപുഴയായിരുന്നു പ്രധാന ലൊക്കേഷൻ. വീണ്ടും തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനും തൊടുപുഴയാണ്.
L366 എന്ന് താൽക്കാലിക പേരോടെ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് നിർമ്മിക്കുന്നത്. ജനുവരി 23ന് ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിച്ചു വരുന്നു. വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
നായികയായി എത്തുന്നത് മീരാ ജാസ്മിനും. 'ഹൃദയപൂർവം' എന്ന മോഹൻലാൽ ചിത്രത്തിന്റെ ക്ളൈമാക്സിൽ അതിഥിവേഷത്തിൽ എത്തിയ താരമാണ് മീര ജാസ്മിൻ. ചിത്രീകരണത്തിനിടയിലെ ചില കൗതുക കാഴ്ച്ചകളാണ് കറുപ്പിലും, വെളുപ്പിലും, കളറിലുമൊക്കെയായി അണിയറപ്രവർത്തകർ പുറത്തുവിടുന്നത്.
advertisement
അഭിനേതാക്കളും അണിയറ പ്രവർത്തകരുമൊക്കെ ഈ ചിത്രങ്ങളിലുണ്ട്. ലൗലജൻ എന്ന സാധാരണക്കാരനായപൊലീസ് സബ് ഇൻസ്‌പെക്‌ടറുടെ കഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. സാധാരണക്കാരൻ്റെ ജീവിതത്തോടു ചേർന്നുനിന്നുകൊണ്ട് അവരുടെ വികാരവിചാരങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന കഥാപാത്രവും, സിനിമയുമാണിത്. റിയലിസ്റ്റിക്ക് ഇമോഷണൽ ഡ്രാമ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും പ്രധാന താരങ്ങളാണ്.
ഇഷ്ക്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
advertisement
സംഗീതം- ജെയ്ക്ക്സ് ബിജോയ്, ഷാജികുമാറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- വിവേക് ഹർഷൻ, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ - മഷർ ഹംസ, കോ-ഡയറക്ടർ - ബിനു പപ്പു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മിറാഷ് ഖാൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ - അനസ് വി., സ്റ്റിൽസ് - അമൽ സി. സദർ, പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്.
advertisement
തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
സന്ദീപിന്റെ ക്‌ളൗഡ്‌ കിച്ചണിലെ പെൺകുട്ടിയല്ലേ ഇത്? തരുൺ മൂർത്തി സിനിമയിൽ മോഹൻലാലിന്റെ നായിക മീര ജാസ്മിന്റെ ലുക്ക്
Next Article
advertisement
ഇൻസ്പെക്ടർ നിരന്തരം പ്രണയസന്ദേശം അയച്ച് ശല്യം ചെയ്യുന്നതായി പോലീസിന് ലേഡി ഡോണിന്റെ പരാതി
ഇൻസ്പെക്ടർ നിരന്തരം പ്രണയസന്ദേശം അയച്ച് ശല്യം ചെയ്യുന്നതായി പോലീസിന് ലേഡി ഡോണിന്റെ പരാതി
  • ബെംഗളൂരു ഇൻസ്പെക്ടർ പാപ്പണ്ണയും 'ലേഡി ഡോൺ' യശസ്വിനി ഗൗഡയും തമ്മിലുള്ള പ്രണയ സംഭാഷണങ്ങൾ പുറത്ത്

  • ഓഡിയോ ക്ലിപ്പുകളും സന്ദേശങ്ങളും പുറത്ത് വന്നതോടെ കർണാടക പൊലീസിന് വലിയ നാണക്കേടാണ് നേരിടുന്നത്

  • ഇൻസ്പെക്ടറിനെതിരെ മുൻപ് സസ്പെൻഷൻ ഉണ്ടായിട്ടുണ്ട്, സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തുമെന്ന് പൊലീസ്

View All
advertisement