also read: യോഗ: വ്യായാമം ആകാം; അക്രൈസ്തവ സങ്കൽപങ്ങളെ ധ്യാനിക്കുന്നത് അസ്വീകാര്യം; കെസിബിസി മാർഗരേഖ
ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന ആരംഭിച്ചത്. അന്ന് മദ്യക്കുപ്പികളും കഞ്ചാവും ആയുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെത്തിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടന്നു. ഇന്നാണ് ഏറ്റവുമധികം മൊബൈൽ ഫോൺ കണ്ടെത്തിയിരിക്കുന്നത്.
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായിട്ടാണ് പരിശോധന നടന്നത്. തടവുകാരുടെ ബ്ലോക്കിന് അടുത്തുള്ള ഉത്തരത്തിൽ തിരുകിവെച്ച നിലയിലാണ് മൊബൈൽ കണ്ടെത്തിയത്. തടവുകാരുടെ സഹായത്തോടെ തന്നെയാണ് മൊബൈലുകൾ പിടിച്ചെടുത്തത്.
advertisement
ആരാണ് മൊബൈൽ ഉപയോഗിച്ചിരുന്നത് എന്ന് വ്യക്തമല്ല. സിംകാർഡുകൾ ഊരിമാറ്റിയ നിലയിലായിരുന്നു മൊബൈലുകൾ. ആരാണ് ഉപയോഗിച്ചത് എന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ നടത്തേണ്ടതുണ്ട്. അതിന്ശേഷം കുറ്റക്കാർക്കെതിരെ ജയിൽമാറ്റം അടക്കമുള്ള നടപടികൾ ഉണ്ടായേക്കും.