ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ 2013 ൽ കുട്ടനാട് ഫാമിംഗ് സമ്പ്രദായത്തെ ആഗോള പ്രാധാന്യമുള്ള കാർഷിക പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചിട്ടുണ്ട്.കുട്ടനാട്ടിലെ കർഷകർക്ക് കായികാധ്വാനം ഇന്ന് നന്നേ കുറവാണ്. പാടത്തെ അധ്വാനമുള്ള പണികൾ ഇന്ന് ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഫലമായി വളരെ വേഗം ചെയ്തു തീർക്കാൻ കഴിയുന്നു.
പടങ്ങളെല്ലാം ഇപ്പോൾ മെഷീൻ ഉപയോഗിച്ചാണ് കൊയ്യുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് ഏക്കർ നെൽ വയലുകൾ കൊയ്യുന്നുണ്ട് ഇപ്പോൾ. കുട്ടനാട്, അപ്പർ കുട്ടനാട്, കരിനിലം എന്നിവിടങ്ങളിലെ 687 പാടശേഖരങ്ങളിലെ 28,720 ഹെക്ടറിലാണ് ഇത്തവണ പുഞ്ചകൃഷി ഇറക്കിയത്. ഇതിൽ 147 പാടശേഖരങ്ങളിലായി 37.93 ഹെക്ടറിലെ വിളവെടുപ്പ് പൂർത്തിയായി. 40,435.48 മെട്രിക് ടൺ നെല്ല് സംഭരിച്ചു. കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിലെ 20,000 ത്തോളം മെട്രിക് ടൺ നെല്ല് ഇനിയും സംഭരിക്കാനുള്ളതാണ്.
advertisement
