പോർബന്ധറിൽ നിന്നു വന്ന ഹലായി മേമൻ സമുദായത്തിന്റെ ആരാധനാലയമാണ് സൗക്കാർ മസ്ജിദ്. 1850ൽ രാജാ കേശവദാസ് അനുവദിച്ച് നൽകിയ സ്ഥലത്താണ് പള്ളി നിർമ്മിച്ചിരിക്കുന്നത്. കിഴക്കൻ യൂറോപ്പ്, തുർക്കി വാസ്തുവിദ്യ ശൈലിയോട് സമാനമായ രീതിയിലാണ് പള്ളിയുടെ നിർമ്മാണം. ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി സൗക്കാർ മസ്ജിദ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ചെയ്യുകയും പള്ളിയെ ഒരു സംരക്ഷിത ആരാധനാലയം ആക്കി മാറ്റുകയും ചെയ്തു.