അഞ്ച് സ്ഥലങ്ങളിലായി നൂറിലധികം നായ്ക്കളെ റോഡിൽ എറിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവയിൽ ചിലതിന് ജീവനുണ്ടെന്ന് കണ്ടെത്തി. ഗ്രാമവാസികൾ പൊലീസിനെ വിവരം അറിയിക്കുകയും തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തുകയുമായിരുന്നു.
Also Read- ഒടുവില്‍ പൊലീസുകാരനെതിരെ കേസെടുത്തു
1960ലെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം, ഐപിസി എന്നിവ പ്രകാരം ഞായറാഴ്ച ഫോറസ്റ്റ് ഗാർഡിന്റെ പരാതിയിൽ അജ്ഞാത കൊലയാളികൾക്കെതിരെ കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ മാത്രമേ യഥാർത്ഥ മരണകാരണം അറിയാനാകൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നഗര പരിധിയിൽ നിന്ന് പിടികൂടിയ നായ്ക്കളെ കൊലപ്പെടുത്തി വനമേഖലയിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
advertisement
Location :
First Published :
Sep 09, 2019 7:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വായും കാലും മുറുക്കിക്കെട്ടി റോഡരികിൽ തള്ളി; നൂറോളം തെരുവ് നായ്ക്കൾ കൊല്ലപ്പെട്ട നിലയിൽ
