കൊലപാതകത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് കുമാർ കമാൽ ബിർസു ലോഹറയ്ക്ക് ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു. 10, 000 രൂപ പിഴയും ഇയാൾക്കു മേൽ ചുമത്തിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടർ മഹേന്ദ്ര സിംഗ് അറിയിച്ചതാണ് ഇക്കാര്യം.
അതേസമയം, പിഴത്തുക അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ആറുമാസം കൂടി അധികമായി തടവുശിക്ഷ അനുഭവിക്കണം. ജാർഖണ്ഡിലെ ടുട്ടിക്കേൽ - കുമഹർതോലി ഗ്രാമത്തിലെ വീട്ടിൽ വെച്ചാണ് പരസ്പരമുണ്ടായ വഴക്കിനിടയിൽ ലോഹാറ 35 വയസുകാരിയായ ഭാര്യയെ അടിച്ചു കൊന്നത്.
advertisement
ജിയോ പ്രഭാവം: അടിപൊളി പ്ലാനുമായി BSNL, 96 രൂപയ്ക്ക് 28 ദിവസത്തേക്ക് ദിവസേന 10GB 4Gഡാറ്റ
വിചാരണസമയത്ത് ഏഴു സാക്ഷികളെ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാക്കിയിരുന്നു. വിചാരണസമയത്ത് ലൊഹാറ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ലൊഹാറയുടെ നാല് കുട്ടികളെ സഹായിക്കുന്ന കാര്യത്തിൽ മുൻകൈ എടുക്കാൻ ജില്ല ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്തു.