പിതാവിനൊപ്പമാണ് റോമിയോയുടെ യാത്ര. ലണ്ടനിൽ റോമിയോയെ കാത്ത് മുത്തശ്ശിയുണ്ട്. മുത്തശ്ശിയെ കെട്ടിപ്പിടിക്കണം എന്നതാണ് റോമിയോയുടെ ആഗ്രഹം. ഇൻസ്റ്റഗ്രാമിലൂടെ തന്റെ യാത്രയുടെ ചിത്രങ്ങളും വീഡിയോയും റോമിയോ പങ്കുവെക്കുന്നുണ്ട്. ബാക്ക് പാക്കും അതിൽ ഒട്ടിച്ചു വെച്ച ബോർഡുമാണ് ഇതിൽ ശ്രദ്ധേയം. സിസിലിയിൽ നിന്നും 2800 കിലോമീറ്റർ അപ്പുറമുള്ള ലണ്ടനിലേക്ക്, മുത്തശ്ശിയെ കാണാൻ വേണ്ടി മാത്രം എന്നാണ് അതിൽ എഴുതിയിരിക്കുന്നത്.
നിരവധി പ്രതിസന്ധികൾ തരണം ചെയ്തായിരുന്നു റോമിയോയുടെ യാത്ര. യാത്രക്കിടയിൽ മൃഗങ്ങളുടെ ആക്രമണമുണ്ടായി. തളർന്നു വീണു. എങ്കിലും മുന്നോട്ടുള്ള യാത്ര ഈ പത്തുവയസ്സുകാരൻ തുടർന്നു. സെപ്റ്റംബർ 21 നാണ് റോമിയോ ലണ്ടനിൽ എത്തുന്നത്. മുത്തശ്ശിയെ കാണുന്നതിന് മുമ്പായി ഇപ്പോൾ ക്വാറന്റീനിലാണ്.
മുത്തശ്ശിയെ എത്രയും വേഗം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റോമിയോ. ഒരു വർഷം മുമ്പാണ് മുത്തശ്ശിയെ അവസാനമായി കണ്ടത്. ലോക്ക്ഡൗണിൽ വീട്ടിൽ ഒറ്റപ്പെട്ടു കഴിയുകയാണ്. തന്നെ കാണാൻ കിലോമീറ്ററുകൾ താണ്ടി എത്തുന്ന കൊച്ചു മകനെ കാത്ത് മുത്തശ്ശിയും ദിവസമെണ്ണി കഴിയുകയാണ്.
93 ദിവസത്തെ യാത്രയ്ക്കൊടുവിലാണ് റോമിയോയും പിതാവും ലണ്ടനിൽ എത്തിയത്. അഭയാർത്ഥികളായ കുട്ടികൾക്കു വേണ്ടി ധനസമാഹാരണവും റോമിയോ നടത്തുന്നുണ്ട്. ഇതിനെ കുറിച്ചുള്ള വിവരങ്ങളും ഇൻസ്റ്റഗ്രാമിലൂടെ റോമിയോ പങ്കുവെക്കുന്നു.