മരിച്ച സഹോദരിയുടെ കൈ സ്വീകരിച്ച പെണ്‍കുട്ടി സഹോദരന് രാഖി കെട്ടി നല്‍കി. 2022-ല്‍ ഒരു അപകടത്തെ തുടര്‍ന്ന് തന്റെ വലതുകൈ നഷ്ടപ്പെട്ട അംനത അഹമ്മദ് എന്ന 15-കാരിക്ക് പെണ്‍കുട്ടിയാണ് തനിക്ക് കൈ ദാനം ചെയ്ത പെണ്‍കുട്ടിയുടെ സഹോദരന് രാഖി കെട്ടിനല്‍കിയത്. 2024 സെപ്റ്റംബറില്‍ മസ്തിഷ്‌ക മരണം സംഭവിച്ച വാല്‍സാദില്‍ നിന്നുള്ള ഒന്‍പതു വയസ്സുകാരി റിയ ബോബി മിസ്ട്രിയുടെ കൈയ്യാണ് അംനതയ്ക്ക് ദാനം ചെയ്തത്. ഒരു ട്രാന്‍സ്‍പ്ലാന്റ് ശസ്ത്രക്രിയ നടത്തി കൈ മാറ്റിവെക്കുകയായിരുന്നു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്നാണ് റിയ മരണപ്പെട്ടത്.
advertisement
ഈ രാഖി ദിനത്തില്‍ അംനത റിയയുടെ സഹോദരന്‍ ശിവം മിസ്ട്രിക്ക് രാഖി കെട്ടി. തനിക്ക് തന്റെ സഹോദരിയെ തിരികെ കിട്ടിയതുപോലെ തോന്നുന്നുവെന്ന് ശിവം ഈ സന്തോഷം പങ്കുവെച്ചുകൊണ്ട് പറഞ്ഞു. ആരാണ് തനിക്ക് രാഖി കെട്ടുകയെന്നോര്‍ത്ത് വിഷമിച്ചിരുന്നതായും മരിച്ചുപോയ സഹോദരിയെ വളരെയധികം മിസ് ചെയ്യുന്നുണ്ടെന്നും ശിവം പറയുന്നു. എന്നാല്‍ ദൈവം അവളെ തിരികെ നല്‍കിയതുപോലെ ഇപ്പോള്‍ തോന്നിയെന്നും അവന്‍ പ്രതികരിച്ചു.
മിഥിഭായ് കോളേജിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിനിയായ അംനത ഗൊരേഗാവ് വെസ്റ്റ് നിവാസിയാണ്. 2022 ഒക്‌റ്റോബര്‍ 30-ന് ഉത്തര്‍പ്രദേശിലെ തന്റെ വീട്ടില്‍ കളിക്കുന്നതിനിടയിലാണ് കൈ നഷ്ടപ്പെട്ടത്. അബദ്ധത്തില്‍ ഒരു വൈദ്യുത കേബിളില്‍ സ്പര്‍ശിച്ച് ഷോക്കേല്‍ക്കുകയായിരുന്നു. ലോവര്‍ പരേലിലെ ഗ്ലെനീഗിള്‍സ് ആശുപത്രിയില്‍ ഡോ. നിലേഷ് സത്ഭായ് ആണ് അവരുടെ ട്രാന്‍സ്‍പ്ലാന്റ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
ഗുജറാത്തിലെ വാല്‍സാദ് നിവാസിയായ റിയയ്ക്ക് 2024 സെപ്റ്റംബറില്‍ സൂറത്തിലെ കിരണ്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ചു. സൂറത്ത് ആസ്ഥാനമായുള്ള എന്‍ജിഒ ആയ ഡൊണേറ്റ് ലൈഫ് വഴി അവരുടെ രണ്ട് കണ്ണുകളും രണ്ട് വൃക്കകളും കരളും വലതു കൈയും ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം ചെയ്യാന്‍ അവരുടെ കുടുംബം തീരുമാനിച്ചു. കൈ ഒരു ഗ്രീന്‍ കോറിഡോര്‍ വഴി മുംബൈയിലേക്ക് കൊണ്ടുപോയി അതേ ദിവസം തന്നെ അനംതയ്ക്ക് മാറ്റിവെച്ചു.
തന്റെ മകള്‍ റിയയുടെ സഹോദരൻ ശിവത്തിന് രാഖി കെട്ടണമെന്ന ആഗ്രഹം തന്നോട് പറയുകയായിരുന്നുവെന്ന് അംനതയുടെ അച്ഛന്‍ അഖീല്‍ അഹമ്മദ് പറയുന്നു. അങ്ങനെ അംനതയുടെ കുടുംബം വാല്‍സാദിലേക്ക് പോയി. ശിവത്തിന് സമ്മാനമായി ഒരു വാച്ചും അവര്‍ വാങ്ങിയിരുന്നു. ശിവം ഇപ്പോള്‍ തന്റെ സഹോദരനാണെന്ന് അംനത പറയുന്നു. കൈ നന്നായി പ്രവര്‍ത്തിപ്പിക്കാനാകുന്നുണ്ടെന്നും പൂര്‍ണ്ണമായി സുഖം പ്രാപിക്കാന്‍ സമയമെടുക്കുമെന്ന് ഡോക്ടര്‍ പറഞ്ഞതായും അംനത കൂട്ടിച്ചേര്‍ത്തു.
നിലവില്‍ എസ്എസ്‍സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് ശിവം. അനംത വാല്‍സാദില്‍ വന്നത് അത്ഭുതമായി തോന്നിയെന്നും എല്ലാ വര്‍ഷവും വരുമെന്ന് അവള്‍ ഉറപ്പുനല്‍കിയതായും ശിവം പറഞ്ഞു. തനിക്ക് ഒരു വാച്ച് ആ സഹോദരി സമ്മാനമായി നല്‍കിയെന്നും അവള്‍ക്ക് ഒരു ബ്രേസ്ലെറ്റ് സമ്മാനമായി നല്‍കിയതായും അവന്‍ അറിയിച്ചു.