എന്നെങ്കിലും ലോട്ടറിയടിക്കുകയാണെങ്കിൽ പരസ്പരം വീതിച്ചെടുക്കുമെന്നായിരുന്നു വർഷങ്ങൾക്ക് മുമ്പുള്ള കുക്കിന്റെയും ഫെന്നിയുടെയും വാക്ക്. 1992ലായിരുന്നു ഇരുവരും ഈ വാക്ക് നൽകിയത്. വെറുതെ പരസ്പരം കൈകൊടുത്തുറപ്പാക്കിയ വാഗ്ദാനമായിരുന്നു ഇത്.
28 വർഷങ്ങൾക്ക് ശേഷം 162 കോടിരൂപ(22 മില്യൺ ഡോളർ) ലോട്ടറി അടിച്ചപ്പോൾ ആ വാക്ക് പാലിച്ചിരിക്കുകയാണ് കുക്ക്. ഒരു ഷേക്ക് ഹാൻഡ് വാക്കിന് തന്റെ സുഹൃത്ത് ഇത്രയും വില നൽകിയതറിഞ്ഞ് ഫെന്നിക്ക് കണ്ണീരടക്കാനായില്ല.
advertisement
[NEWS]കങ്കണയുടെ വിജയത്തിൽ അസൂയയുള്ളവരാണ് അവരെ വിമർശിക്കുന്നത്; കങ്കണയ്ക്ക് പിന്തുണയുമായി ശത്രുഘൻ സിൻഹ[PHOTO]'ഞാൻ പാടുന്നത് താങ്കൾ കേൾക്കുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല' ; ബിഗ്ബിയുടെ അഭിനന്ദനത്തിന് നന്ദി പറഞ്ഞ് ആര്യ[NEWS]
ചൂതുകളിക്കാരനായ കുക്ക് കഴിഞ്ഞമാസം എടുത്ത പവർബോൾ ജാക്പോട്ട് ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. കഴിഞ്ഞ ദിവസം പ്രഭാത ഭക്ഷണത്തിന് ശേഷം ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് വിജയിച്ച കാര്യം അറിയുന്നത്. ആദ്യം ഭാര്യയെ ഇക്കാര്യം അറിയിച്ചു. അടുത്ത് വിളിച്ചത് സുഹൃത്ത് ഫെന്നിയെയായിരുന്നു. മീൻ വിൽപ്പനക്കാരനാണ് ഫെന്നി.
'എടാ, നമ്മൾക്ക് ലോട്ടറിയടിച്ചു. 22 മില്യൺ ഡോളർ'. കുക്ക് പറഞ്ഞു. 'അത് നീയെടുത്ത ടിക്കറ്റിനല്ലേ' എന്ന് ഫെന്നി ചോദിച്ചപ്പോൾ 18 വർഷം മുമ്പത്തെ വാക്ക് കുക്ക് ഓർമിപ്പിക്കുകയായിരുന്നു. ടിക്കറ്റ് സമർപ്പിക്കാനും ചെക്ക് സ്വീകരിക്കാനും ഇരുവരും ഒന്നിച്ചാണ് പോയത്. പണം എന്തു ചെയ്യുമെന്നതിനെ കുറിച്ച് ഇരുവരും ഒന്നും തീരുമാനിച്ചിട്ടില്ല.