തായ് വാനിൽ നടന്ന ഒരു കൈറ്റ് ഫെസ്റ്റിവലിനിടെയാണ് സംഭവം. അറിയാതെയോ മറ്റോ ചരടിൽ കുരുങ്ങിയ കുട്ടിയുമായി ഓറഞ്ച് നിറത്തിലുള്ള ഒരു കൂറ്റൻ പട്ടം പറന്നു പൊങ്ങുന്നതാണ് ദൃശ്യങ്ങളിൽ. പാറിപ്പറിക്കുന്ന പട്ടത്തിന്‍റെ വാൽ ഭാഗത്ത് കുരുങ്ങിയ കുട്ടി രണ്ട് മൂന്ന് തവണ വായുവിൽ വട്ടം ചുറ്റപ്പെടുകയും ചെയ്യുന്നു. ബഹളം കൂട്ടി ആളുകൾ താഴെ നിന്ന് പട്ടച്ചരട് പിടിച്ച് തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒടുവിൽ അൽപസമയത്തെ പരിശ്രമം കൊണ്ട് കുട്ടിയെ താഴെയെത്തിച്ചു.
advertisement
കുട്ടി പരിക്കുകളൊന്നും കൂടാതെ സുരക്ഷിതമായിരിക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. വളരെ ഭയന്നു പോയെന്നും എന്നാലും ആശങ്കപ്പെടേണ്ടതായി ഒന്നും ഇല്ലെന്നാണ് വിവരം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 31, 2020 10:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video | പട്ടത്തിനൊപ്പം പറന്നുയർന്ന് മൂന്നു വയസുകാരി; അത്ഭുതകരമായി രക്ഷപെട്ടു