പ്രതിമാസം 10000 യുവാന്‍(ഏകദേശം 1.18 ലക്ഷം രൂപ) വരുമാനമായി ലഭിച്ചിരുന്ന റൈഡ്-ഹെയ്‌ലിംഗ് ഡ്രൈവറായിരുന്നു മിന്‍ ഹെംഗ്കായ്. ''നിരന്തരമായ ജോലി എന്നെ തളര്‍ത്തികളഞ്ഞു. മണിക്കൂറുകളോളം നീണ്ട ജോലി ചെയ്‌തെങ്കിലും കടബാധ്യത കുമിഞ്ഞുകൂടി. തുടര്‍ന്ന് ഇതിന്റെ അര്‍ത്ഥമന്വേഷിച്ച് അദ്ദേഹം ഇറങ്ങുകയായിരുന്നു. വായ്പ തിരിച്ചടയ്ക്കാന്‍ വേണ്ടി മാത്രം ഞാന്‍ ഒരു ദിവസം 10 മണിക്കൂറിലധികം ജോലി ചെയ്തു. അത് അര്‍ത്ഥശൂന്യമായി തോന്നി,'' മിന്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍ ജീവിതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ മിന്നിന് 42,000 ഡോളര്‍ കടബാധ്യതയുണ്ടായിരുന്നു. തുടര്‍ന്ന് അത് തിരിച്ചടയ്ക്കുന്നത് അദ്ദേഹം നിര്‍ത്തി. ഒടുവില്‍ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ വിറ്റാണ് ബന്ധുക്കള്‍ കടബാധ്യത തീര്‍ത്തത്. ശേഷിക്കുന്ന തന്റെ ഭൂമി ഒരു ഗ്രാമീണനുമായി കൈമാറി അടുത്തുള്ള ഒരു ഗുഹയില്‍ ജീവിതം ആരംഭിച്ചു. തന്റെ കൈയ്യിലുള്ള പണം നല്‍കി 50 ചതുരശ്ര മീറ്റര്‍ സ്ഥലം ഒരു ചെറിയ വീടാക്കി മാറ്റി.
advertisement
കൃഷി, നടത്തം, വായന എന്നിവയ്ക്കായാണ് മിന്‍ ഇപ്പോള്‍ സമയം ചെലവഴിക്കുന്നത്. രാവിലെ എട്ട് മണിക്ക് ഉറക്കമുണരുന്ന അദ്ദേഹം പകല്‍ മുഴുവന്‍ കൃഷിപ്പണികളില്‍ മുഴുകും. രാത്രി പത്തിന് ഉറങ്ങും. കഴിക്കുന്ന ഭക്ഷണത്തിന്റെ ഭൂരിഭാഗവും കൃഷി ചെയ്തുണ്ടാക്കുകയാണ് ചെയ്യുന്നത്. വളരെ കുറഞ്ഞ പണം മാത്രമാണ് ചെലവഴിക്കുന്നത്.
വിവാഹത്തെ സമയവും പണവും പാഴാക്കുന്ന ഒരു പ്രവര്‍ത്തിയായി വിശേഷിപ്പിച്ച മിന്‍ പ്രണയവും സമ്പത്തും തന്നെ ഒരിക്കലും ആകര്‍ഷിച്ചിട്ടില്ലെന്നും പറഞ്ഞു. ''യഥാര്‍ത്ഥ സ്‌നേഹം കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണ്. ഇത്രയും അപൂര്‍വമായ ഒന്നിനുവേണ്ടി ഞാന്‍ എന്തിനാണ് കഠിനാധ്വാനം ചെയ്യുന്നത്'', മിൻ പറഞ്ഞു. താന്‍ താമസിക്കുന്ന ഗുഹയെ അദ്ദേഹം ബ്ലാക്ക്‌ഹോള്‍(താമോഗര്‍ത്തം) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ആധുനിക ജീവിതം വേണ്ടെന്നുവെച്ചിട്ടും സോഷ്യല്‍ മീഡിയയില്‍ മിന്‍ സജീവമാണ്. ഏകദേശം 40000ലധികം ഫോളോവേഴ്‌സ് അദ്ദേഹത്തിനുണ്ട്.
അമേരിക്കന്‍ സ്വദേശിയായ ഡാനിയേല്‍ സുലോയും ഇത്തരത്തില്‍ ഗുഹാജീവിതം നയിക്കുന്നയാളാണ്. പണവും നഗരജീവിതവും പൂര്‍ണമായി ഉപേക്ഷിച്ച് അദ്ദേഹം യൂട്ടായിലെ മോവാബിനടുത്തുള്ള ഒരു ഗുഹയില്‍ പത്ത് വര്‍ഷത്തോളമായി താമസിച്ചു വരികയാമ്. കടബാധ്യത, ഉപഭോക്തൃജീവിതം, പരമ്പരാഗത തൊഴില്‍ എന്നിവയെല്ലാം ഉപേക്ഷിച്ചു. പകരം ഭക്ഷണം തിരഞ്ഞു കണ്ടുപിടിച്ച് കഴിക്കുകയാണ് ചെയ്തിരുന്നത്. മിന്നിനെ പോലെ അദ്ദേഹം തന്റെ അനുഭവങ്ങള്‍ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതശൈലിയെ നിരവധി പേര്‍ വിമര്‍ശിക്കുകയും അതുപോലെ പ്രശംസിക്കുകയും ചെയ്തിരുന്നു.
'ഇറ്റലിയുടെ റോബിന്‍സണ്‍ ക്രൂസോ' എന്നറിയപ്പെടുന്ന മൗറോ മൊറാണ്ടിയുടെ ജീവിതവും ഇതിന് സമാനമാണ്. ജോലിയും തന്റെ ഭൂമിയുമെല്ലാം ഉപേക്ഷിച്ച് അദ്ദേഹം ബുഡെല്ലി ദ്വീപില്‍ 30 വര്‍ഷത്തിലേറെക്കാലം ഒറ്റയ്ക്ക് താമസിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപേക്ഷിക്കപ്പെട്ട ഒരു അഭയകേന്ദ്രം വീടാക്കി എടുത്തു. സൗരോര്‍ജത്തെ ആശ്രയിക്കുകയും സ്വന്തമായി ഭക്ഷ്യവസ്തുക്കള്‍ കൃഷി ചെയ്‌തെടുക്കുകയും ചെയ്തു.