TRENDING:

വര്‍ഷങ്ങള്‍ക്കുമുമ്പ് കുടുംബം ഉപേക്ഷിച്ചുപോയ മലയാളിയായ 50 കാരനെ മകന്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടെത്തി

Last Updated:

വര്‍ഷങ്ങള്‍ക്കുമുമ്പ് കുടുംബം ഉപേക്ഷിച്ച് പോയ അച്ഛനെ കണ്ടെത്താനായി മകന്‍ റെഡ്ഡിറ്റില്‍ ഒരു പോസ്റ്റ് പങ്കുവെക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാണാതായ പോയ ആളുകളെ കണ്ടെത്തുന്നതിനുള്ള പരസ്യങ്ങളും പത്ര വാര്‍ത്തകളുമൊക്കെ നിരന്തരം കാണാറുണ്ട്. മക്കളെ കാണാതാകെ പോകുന്നതിന്റെയും വര്‍ഷങ്ങള്‍ക്കുശേഷം അവരെ തിരിച്ചുകിട്ടിയതിന്റെയുമൊക്കെ ഹൃദയസ്പര്‍ശിയായ വാര്‍ത്തകളും സാധാരണ സംഭവമാണ്. എന്നാലിപ്പോള്‍ ഒരു അച്ഛനും മകനും തമ്മിലുള്ള പുനഃസമാഗമത്തിന്റെ സിനിമയെവെല്ലുന്ന ഹൃദയസ്പര്‍ശിയായ കഥയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലൂടെ വൈറലായിരിക്കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

വര്‍ഷങ്ങള്‍ക്കുമുമ്പ് കുടുംബം ഉപേക്ഷിച്ച് പോയ അച്ഛനെ കണ്ടെത്താനായി മകന്‍ റെഡ്ഡിറ്റില്‍ ഒരു പോസ്റ്റ് പങ്കുവെക്കുകയായിരുന്നു. പിന്നീട് സംഭവിച്ച കാര്യങ്ങള്‍ ഒരു സിനിമാ കഥയെ വെല്ലുന്നതായിരുന്നു. സോഷ്യല്‍ മീഡിയ കമ്മ്യൂണിറ്റിയുടെ ശക്തികൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്കുശേഷം അവര്‍ വീണ്ടും ഒന്നിച്ചു.

'എന്റെ അച്ഛനെ തിരയുന്നു...' എന്നുപറഞ്ഞുകൊണ്ടാണ് പോസ്റ്റ് തുടങ്ങിയത. കേരളത്തില്‍ നിന്നുള്ളയാളാണ് തന്റെ അച്ഛനെന്നും 1998-ല്‍ ബംഗളൂരുവിലെ മജസ്റ്റിക്കില്‍ പൂര്‍ണ്ണിമ ട്രാവല്‍സില്‍ അദ്ദേഹം ജോലി ചെയ്തിരുന്നതായും പോസ്റ്റില്‍ പറയുന്നു. അച്ഛനെ കുറിച്ചുള്ള എന്ത് വിവരവും തന്റെ ലോകത്തെ മാറ്റിമറിക്കുമെന്നും വൈകാരികമായ ആ പോസ്റ്റില്‍ പറഞ്ഞിരുന്നു. അച്ഛനിപ്പോള്‍ ഏതാണ്ട് 45-50 വയസ്സ് പ്രായം കാണുമെന്നും അദ്ദേഹം കുറിച്ചു.

advertisement

കുട്ടിക്കാലത്തുതന്നെ അച്ഛനുമായുള്ള ബന്ധം നഷ്ടംപ്പെട്ടാതായും പോസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു. തനിക്ക് ഏതാണ്ട് രണ്ട് വയസ്സുള്ളപ്പോഴാണ് അമ്മയും അച്ഛനും വേര്‍പിരിഞ്ഞതെന്നും അതിനുശേഷം അച്ഛനെ കാണാന്‍ അവസരം ലഭിച്ചിട്ടില്ലെന്നും പോസ്റ്റില്‍ വ്യക്തമാക്കി.  പോസ്റ്റ് വായിച്ച നിരവധി പേര്‍ ഇതിനു പ്രതികരണവുമായെത്തി. ചിലര്‍ അച്ഛനെ കണ്ടെത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും പങ്കുവെച്ചു.

അച്ഛനെ കണ്ടെത്താന്‍ സഹായിക്കുന്ന മികച്ച ഒരു നിര്‍ദ്ദേശം കുറിച്ചുകൊണ്ടുള്ളതായിരുന്നു ഒരാളുടെ പ്രതികരണം. അച്ഛന്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ ഐഡി വഴി അവര്‍ക്ക് ഒരു ഇമെയില്‍ അയക്കാന്‍ ശ്രമിക്കാനായിരുന്നു ആ നിര്‍ദ്ദേശം. ഇതിലൂടെ എന്തെങ്കിലും വിവരങ്ങള്‍ അറിയാനാകുമെന്നും ആ ഉപയോക്താവ് കുറിച്ചു.

advertisement

പോസ്റ്റിട്ട് രണ്ട് ദിവസത്തിനുശേഷം അച്ഛനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കണ്ടെത്തിയതായി മറ്റൊരു പോസ്റ്റിലൂടെ അദ്ദേഹം പങ്കുവെച്ചു. കുറച്ചുകൂടി വൈകാരികമായിരുന്നു ആ കുറിപ്പ്. "എന്റെ ശബ്ദം കേട്ടപ്പോള്‍ എന്റെ അച്ഛന്‍ കരഞ്ഞു. അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചിരുന്നില്ല. നിലവില്‍ അദ്ദേഹം ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി കേരളത്തില്‍ പോയിട്ടില്ല", പോസ്റ്റില്‍ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അച്ഛനെ കണ്ടെത്താന്‍ സഹായിച്ച സോഷ്യല്‍ മീഡിയ ഉപയോക്താക്കളോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ഇതൊരു വൈകാരിക നിമിഷമാണെന്നും റെഡ്ഡിറ്റിലൂടെയാണ് അച്ഛനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ സഹായഹസ്തങ്ങള്‍ നീട്ടുമ്പോള്‍ മനുഷ്യത്വം തിളങ്ങുന്നതിന്റെ തെളിവാണ് ഈ പുനഃസമാഗമം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വര്‍ഷങ്ങള്‍ക്കുമുമ്പ് കുടുംബം ഉപേക്ഷിച്ചുപോയ മലയാളിയായ 50 കാരനെ മകന്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടെത്തി
Open in App
Home
Video
Impact Shorts
Web Stories