കിളികളുടെ ശബ്ദത്തിൽ പാടുന്നതിലൂടെയാണ് വീറ്റസ് എന്ന കടുവക്കുട്ടി ശ്രദ്ധേയനായി മാറിയിരിക്കുന്നത്. എട്ടു മാസം മാത്രം പ്രായമുള്ള ഈ കടുവക്കുട്ടിയുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറി കഴിഞ്ഞു. അതുകൊണ്ടുതന്നെ ലോകമെങ്ങും നിരവധി ആരാധകർ വീറ്റസിനുണ്ട്. വീറ്റസിനുവേണ്ടി സോഷ്യൽ മീഡിയയിൽ പ്രത്യേക ഗ്രൂപ്പുകളും ഫാൻ പേജുകളുമുണ്ട്.
കടുവകൾ പാടുമോയെന്ന് ആശ്ചര്യപ്പെടുന്നവർക്കുള്ള മറുപടിയാണ് വീറ്റസിന്‍റെ മറുപടി. ശബ്ദം മാറ്റി വളരെ മെലഡിയസായി വീറ്റസ് പാടും. കിളികൾ ശബ്ദമുണ്ടാക്കുന്നതുപോലെ ചിലയ്ക്കാനും നീട്ടി വിളിക്കാനും വീറ്റസിന് കഴിയും. സ്വന്തം ശബ്ദത്തിൽ മാറ്റം വരുത്തിയാണ് വീറ്റസിന്‍റെ അത്ഭുതകരമായ മിമിക്രി പ്രകടനം. ആദ്യം കാണുമ്പോൾ ആരുമൊന്ന് അമ്പരന്നു പോകുന്നതാണ് വീറ്റസിന്‍റെ മിമിക്രി. നീട്ടിയും കുറുക്കിയുമാണ് കിളികളുടെ ശബ്ദത്തിൽ വീറ്റസ് പാട്ടു പാടുന്നത്.
advertisement
എന്നാൽ വീറ്റസ് മിമിക്രി കാട്ടുന്നതിന് പിന്നിൽ മറ്റൊരു കാരണവുമുണ്ടെന്ന് മൃഗശാല അധികൃതർ പറയുന്നു. അമ്മ ബഗീരയുടെ ശ്രദ്ധ ആകർശിക്കാനുള്ള സൂത്രപ്പണിയാണിത്. അമ്മ മറ്റു മക്കൾക്കൊപ്പമായിരിക്കുമ്പോൾ, തന്‍റെ അടുത്തേക്കു വരാനായി പ്രത്യേക ശബ്ദങ്ങൾ പുറപ്പെടുവിക്കുകയാണ് വീറ്റസ് ആദ്യം ചെയ്തത്. ബഗീര മറ്റു മക്കളുടെ വിട്ട് തന്‍റെ അരികിലെത്തുന്നതു വരെ വീറ്റസ് കിളികളുടെ ശബ്ദത്തിലുള്ള പാട്ട് തുടർന്നു കൊണ്ടിരിക്കും. അമ്മയുടെ ശ്രദ്ധയാകർഷിക്കാൻ പ്രത്യേക മിടുക്കാണ് വീറ്റസിനുള്ളതെന്ന് മൃഗശാലയിലെ ജോലിക്കാർ പറയുന്നു.
ആദ്യം ഒരു മൃഗശാല ജീവനക്കാരനാണ് വീറ്റസിന്‍റെ പാട്ട് മൊബൈലിൽ പകർത്തിയത്. ഇതിനു ശേഷമാണ് മൃഗശാലയിലെ മറ്റു ജീവനക്കാരും വീറ്റസിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. വീറ്റസ് ജനിച്ചു കഴിഞ്ഞ അധിക നാൾ കഴിയുന്നതിനു മുമ്പായിരുന്നു ഇത്. ഇങ്ങനെയാണ് സ്ത്രീകളുടെയും പുരുഷൻമാരുടെയും വ്യത്യസ്ത ശബ്ദങ്ങളിൽ പാടുന്ന റഷ്യൻ ഗായകനായ വീറ്റസിന്‍റെ പേര് കടുവക്കുട്ടിക്ക് ഇട്ടതെന്നും മൃഗശാല അധികൃതർ പറയുന്നു.
അമുർ ഇനത്തിൽപ്പെട്ട കടുവക്കുട്ടിയാണ് വീറ്റസ്. കടുവ വർഗത്തിൽ തന്നെ ഏറ്റവും വലിപ്പമുള്ളവയാണ് അമുർ കടുവകൾ. ഇന്ന് വംശനാശ ഭീഷണി നേരിടുന്ന കടുവ ഇനം കൂടിയാണ് അമുർ. കിഴക്കൻ റഷ്യയിലെ വനാന്തരങ്ങളിൽ അറുനൂറോളം അമുർ കടുവകൾ മാത്രമാണ് അവശേഷിക്കുന്നത് എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന മൃഗസ്നേഹികളുടെ സംഘടന വ്യക്തമാക്കുന്നത്.
mimic tiger, tiger singing in the voice of a bird, Video goes viral, Viral Video, Amur Tiger