TRENDING:

മൂർഖന്‍റെ ഹൃദയവും പാമ്പിൻരക്തവും കൊണ്ടുള്ള പാനീയം; ലൈംഗികശേഷി കൂട്ടുമെന്ന് വിയറ്റനാംകാരുടെ വിശ്വാസം!

Last Updated:

നിങ്ങൾ ചൂണ്ടിക്കാണിച്ച ഡൂമിഡ് കോബ്രയുടെ കഴുത്ത് ഒരു വലിയ കത്തി ഉപയോഗിച്ച് ഷെഫുമാർ മുറിച്ചുമാറ്റും. അതിന്റെ രക്തം ഒരു കുപ്പിയിലേക്ക് ഒഴിക്കുന്നു. അതിനുശേഷം അവർ അതിന്റെ ഹൃദയം പുറത്തെടുക്കുന്നു...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിങ്ങളിൽ എത്രപേർ വിയറ്റ്നാമിൽ പോയിട്ടുണ്ട്? അവിടുത്തെ ഏറ്റവും കുപ്രസിദ്ധവുമായ പാനീയം ആസ്വദിച്ചിട്ടുള്ളവർ ആരെങ്കിലും ഉണ്ടോ? ഈ കോവിഡ് കാലം കടന്നുപോകുമ്പോൾ വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലേക്കു പോകാം. പാമ്പുകളെ ഉപയോഗിച്ച് നിർമ്മിച്ച വിശിഷ്ട വിഭവങ്ങൾ വിളമ്പുന്ന റെസ്റ്റോറന്റുകൾ ഉൾപ്പെടുന്ന അവിടുത്തെ പ്രസിദ്ധമായ പാമ്പ്‌ ഗ്രാമം സന്ദർശിക്കാം. പാമ്പിൻ വിഭവങ്ങൾ എന്നു കേട്ടപ്പോൾ അറപ്പു തോന്നുന്നുണ്ടോ?
advertisement

അവിടുത്തെ റെസ്റ്റോറന്‍റിൽ എത്തിയാൽ ലഭിക്കുന്ന സവിശേഷമായ ചില വിഭവങ്ങളുണ്ട്. പാമ്പിൻ രക്തം കൊണ്ടുള്ള പാനീയവും മൂർഖൻ പാമ്പിന്‍റെ ഹൃദയവും അരിയിൽനിർമ്മിച്ച വൈനും ചേർന്നുള്ള നാടൻ മദ്യമാണ് അവിടുത്തെ സ്പെഷ്യൽ ഐറ്റം.

1993-ൽ ഗോർഡൻ റാംസെ എന്ന സ്റ്റാർ ഷെഫ് തന്റെ പ്രശസ്തമായ 'ഗോർഡന്റെ ഗ്രേറ്റ് എസ്‌കേപ്പ്' എന്ന ടിവി പരമ്പരയിൽ വിയറ്റ്നാമിലെ ഒരു റെസ്റ്റോറന്റിൽ പാമ്പിൻ രക്തവും ഹൃദയവും വീഞ്ഞും ചേർത്ത് തയ്യാറാക്കുന്ന സവിശേഷമായ പാനീയത്തെക്കുറിച്ച് വിവരിക്കുന്നു. ഇതുകണ്ട് പ്രേക്ഷകർ സ്തംബ്ധരായി. ഏഴു വർഷത്തിനുശേഷം, 2000-ൽ പുറത്തിറങ്ങിയ 'ദി ബീച്ച്' എന്ന സിനിമയിൽ, അപരിചിതർ വാഗ്ദാനം ചെയ്ത പാമ്പിന്റെ രക്തം ലിയനാർഡോ ഡികാപ്രിയോ കുടിക്കുന്ന രംഗമുണ്ട്.

advertisement

നിങ്ങൾ ഓർഡർ നൽകി കഴിഞ്ഞാൽ അടുക്കളയിൽ എന്ത് സംഭവിക്കും?

നിങ്ങൾ ചൂണ്ടിക്കാണിച്ച ഡൂമിഡ് കോബ്രയുടെ കഴുത്ത് ഒരു വലിയ കത്തി ഉപയോഗിച്ച് ഷെഫുമാർ മുറിച്ചുമാറ്റും. അതിന്റെ രക്തം ഒരു കുപ്പിയിലേക്ക് ഒഴിക്കുന്നു. അതിനുശേഷം അവർ അതിന്റെ ഹൃദയം പുറത്തെടുക്കുന്നു. ഒരു ചെറിയ ഗ്ലാസിലേക്ക്, പാമ്പിന്റെ രക്തവും അരിയിൽ നിർമ്മിച്ച വീഞ്ഞും ചേർത്തു അതിലേക്ക് മൂർഖന്‍റെ ഹൃദയവും ഇടുന്നു. വോയില എന്ന പാനീയം തയ്യാറായി കഴിഞ്ഞു!

ഈ പാനീയം കുടിച്ചാൽ എന്തു ഗുണം?

advertisement

ഈ പാനീയം കുടിക്കുന്നതിലൂടെ ലൈംഗികശേഷം അസാധാരണമായി കൂടുമെന്നാണ് വിയറ്റ്നാംകാർ വിശ്വസിക്കുന്നത്. കൈക്കരുത്തിനും രക്തയോട്ടം വർദ്ധിക്കുന്നതിനും ഈ പാനീയം സഹായിക്കും.ഹൃദയത്തിന്‍റെയും കരളിന്‍റെയും വൃക്കകളുടെയും ആരോഗ്യത്തിന് ഇത് ഉത്തമമാണെന്ന് ആ നാട്ടുകാർ വിശ്വസിക്കുന്നു.

വിയറ്റ്നാമീസ് റെസ്റ്റോറന്റിൽ പാമ്പിന്‍റെ രക്തവും ഹൃദയവും ഉപയോഗിച്ചുള്ള വിഭവത്തോടെ എല്ലാം കഴിഞ്ഞെന്ന് കരുതരുത്, കാരണം വിലകൂടിയ പാമ്പിന്റെ ഒരു ഭാഗവും പാഴായിപ്പോകാൻ അവർ ആഗ്രഹിക്കുന്നില്ല.

അരി വൈനിൽ കലർത്തിയ പാമ്പിന്റെ പിത്തമാണ് അവർ നൽകുന്ന മറ്റൊരു പാനീയം. പാമ്പിൻ വിഷം പോലും ആവശ്യപ്പെട്ടു വരുന്നവരുണ്ട് അവിടെ. കാരണം ഇത് ഇൻട്രാവെൻസായി(മുറിവിലൂടെ രക്തത്തിൽ കലരുമ്പോൾ) മാത്രമേ അപകടകരമാകൂ. നിങ്ങളുടെ വായിലൂടെ പാമ്പിൻ വിഷം കഴിക്കുന്നത് അപകടകരമല്ലെന്ന് അവിടുത്തുകാർ പറയുന്നു.

advertisement

TRENDING:ദിവസവും ഒരു സ്മോൾ ശരിയാണോ? മദ്യപാനത്തെക്കുറിച്ച് അധികാർക്കും അറിയാത്ത കാര്യങ്ങൾ[PHOTOS]Covid 19 | കോവിഡ് ബാധിതരുടെ എണ്ണത്തിൽ തമിഴ്നാടിനെ മറികടന്ന് കർണാടകം; രാജ്യത്ത് രണ്ടാം സ്ഥാനത്ത്[PHOTOS]Xiaomi Ninebot C30| ഫോണിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ; പുതിയ പരീക്ഷണവുമായി ഷവോമി[PHOTOS]

advertisement

ലഘുഭക്ഷണമെന്ന നിലയിൽ, പാമ്പിൻറെ സ്പ്രിംഗ് റോൾ, സ്‌നേക്ക് സൂപ്പ്, സ്‌നേക്ക് ബാർബിക്യൂ, സ്‌നേക്ക്-സ്‌കിൻ ഫ്രിട്ടറുകൾ, ഒരു പാമ്പിന്‍റെ നീളത്തിൽ നിന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്ന എന്തും നല്ല വൈവിധ്യമാർന്ന പാമ്പ് ബുഫെയിൽ നിന്ന് തിരഞ്ഞെടുക്കാം. അസ്ഥികൾ പോലും ഒഴിവാക്കിയിട്ടില്ല!

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാമ്പ് വിയറ്റ്നാമീസ് പരമ്പരാഗത ഭക്ഷണത്തിന്റെ ഭാഗമാണോ എന്നതാണ് പ്രധാന ചോദ്യം. അത്രമാത്രം. ഭൂരിഭാഗം സ്വദേശികളും ജീവിതത്തിൽ ഒരിക്കലും പാമ്പിനെ ആസ്വദിച്ചിട്ടില്ല. പക്ഷേ, പാമ്പ് വിഭവങ്ങൾ ഇഷ്ടപ്പെടുന്ന ചൈന പോലെയുള്ള അയൽരാജ്യങ്ങളിലെ വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് വ്യത്യസ്തതരം ഭക്ഷണങ്ങളുമായി വിയറ്റ്നാം റെസ്റ്റോറന്‍റുകൾ കാത്തിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
മൂർഖന്‍റെ ഹൃദയവും പാമ്പിൻരക്തവും കൊണ്ടുള്ള പാനീയം; ലൈംഗികശേഷി കൂട്ടുമെന്ന് വിയറ്റനാംകാരുടെ വിശ്വാസം!
Open in App
Home
Video
Impact Shorts
Web Stories