TRENDING:

അപൂര്‍വ്വ രോഗാവസ്ഥ കാരണം സംസാരശൈലി മാറി; യുകെയില്‍ വംശീയ അധിക്ഷേപം നേരിട്ടതായി യുവതി

Last Updated:

15 വര്‍ഷം മുമ്പാണ് സംസാര രീതിയില്‍ മാറ്റം വരുത്തുന്ന അപൂര്‍വ്വ അവസ്ഥ യുവതിയെ പിടികൂടിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അപൂര്‍വ്വ രോഗാവസ്ഥയെ തുടര്‍ന്ന് സംസാര രീതിയില്‍ മാറ്റം വന്നതോടെ യുകെയില്‍ വംശീയ അധിക്ഷേപം നേരിട്ടതായി വെളിപ്പെടുത്തി യുവതി. ഫോറിന്‍ ആക്‌സന്റ് സിന്‍ഡ്രം (എഫ്എസ്) എന്ന അവസ്ഥയാണ് വംശീയ അധിക്ഷേപത്തിന് യുവതിയെ ഇരയാക്കിയത്. വിദേശ ഉച്ചാരണ സിന്‍ഡ്രം അഥവാ എഫ്എഎസ് സാധാരണയായി ഒരു സ്‌ട്രോക്കില്‍ നിന്നാണ് ഉണ്ടാകുന്നത്. ഇത് ഒരു സംഭഷണ വൈകല്ല്യമാണ്. തലച്ചോറിലുണ്ടാകുന്ന ക്ഷതം ഒരാളെകൊണ്ട് വ്യത്യസ്തമായി സംസാരിപ്പിക്കുന്ന ഒരു അപൂര്‍വ്വ അവസ്ഥയാണിത്. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ വിദേശ ശൈലിയില്‍ സംസാരിക്കുന്നതായി തോന്നും.
News18
News18
advertisement

സാറ കോള്‍വില്‍ എന്ന യുവതിയാണ് ഈ അപൂര്‍വ്വ അവസ്ഥ കാരണം തനിക്ക് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഏഷ്യയിലേക്ക് പോയിട്ടില്ലാത്ത സാറയുടെ ഉച്ചാരണ ശൈലി ചൈനീസ് രീതിയിലേക്ക് മാറുകയായിരുന്നു. 15 വര്‍ഷം മുമ്പാണ് സംസാര രീതിയില്‍ മാറ്റം വരുത്തുന്ന അപൂര്‍വ്വ അവസ്ഥ സാറയെ പിടികൂടിയത്.

2010-ല്‍ ഉണ്ടായ പക്ഷാഘാതത്തെ തുടര്‍ന്നാണ് സാറയുടെ സംസാരശൈലിയില്‍ മാറ്റം വന്നത്. തന്റെ ഉച്ചാരണവും സംസാരവും മാറുന്നതായി സാറ പെട്ടെന്ന് തിരിച്ചറിഞ്ഞു. ഒറ്റരാത്രികൊണ്ട് ബ്രിട്ടീഷ് ഉച്ചാരണ ശൈലി എങ്ങനെയോ അപ്രത്യക്ഷമായെന്നും ഇതോടെ വംശീയ അധിക്ഷേപം നേരിട്ടതായും സാറ പറയുന്നു. ഇതോടെ സമൂഹത്തില്‍ ജീവിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.

advertisement

ജീവിതം തന്നെ മാറ്റി മറിച്ച മെഡിക്കല്‍ അവസ്ഥയെ അവളുടെ കുടുംബം പോലും തിരിച്ചറിഞ്ഞില്ല. പുതിയ സംസാരശൈലിയില്‍ സാറ ഒരു വിചിത്രയാണെന്നും നാണക്കേടാണെന്നും കൂടുംബക്കാര്‍ കുറ്റപ്പെടുത്തിയതായും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. പ്ലൈമൗത്തിലെ താമസക്കാരിയായ സാറ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് അവരുടെ പേടിസ്വപ്‌നമായ അപൂര്‍വ്വ അവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞത്. സാറയുടെ കഥ ഇതോടെ വൈറലായി.

സംസാര രീതിയില്‍ മാറ്റം വന്നതോടെ അടുപ്പമുള്ള ആളുകള്‍ പോലും സാറയെ അപരിചിതയായി കണക്കാക്കാന്‍ തുടങ്ങി. അവള്‍ക്ക് എന്തോ പ്രേതബാധ കേറിയതാണെന്നും മന്ത്രവാദത്തിലൂടെ അത് ഒഴിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

advertisement

സ്വന്തം രാജ്യവും സമൂഹവും നമുക്കെതിരെ തിരിയുകയും അവിടുത്തെ താമസക്കാരനായി നമ്മളെ അംഗീകരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥ വിവരിക്കാന്‍ കഴിയില്ലെന്ന് സാറ പറയുന്നു. വന്നിടത്തേക്ക് തിരിച്ച് പോകാനാണ് സാറയോട് ആളുകള്‍ പറയുന്നത്. എന്നാല്‍, തനിക്ക് പോകാന്‍ ഒരിടമില്ലെന്നും നിങ്ങള്‍ക്ക് എന്നെ വേണ്ടെങ്കില്‍ ഞാന്‍ എങ്ങോട്ട് പോകാനാണെന്നും സാറ ചോദിക്കുന്നു.

തന്റെ ഈ അവസ്ഥയെ നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ ഇതെല്ലാം വ്യാജമാണെന്ന് കരുതുന്നുണ്ടെങ്കില്‍ കുഴപ്പമില്ലെന്നും സാറ പറയുന്നു. എന്നാല്‍ തന്നെ അവഹേളിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ അയക്കേണ്ടതില്ലെന്നും അവര്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

advertisement

എന്നാല്‍, സ്വന്തം നാട്ടുകാരും വീട്ടുകാരും സാറയെ അവഗണിച്ചപ്പോള്‍ അവളുടെ ഏഷ്യന്‍ സുഹൃത്തുക്കള്‍ അവള്‍ക്കൊപ്പം നിന്നു. ഡോക്ടര്‍മാര്‍ക്കും സാറയുടെ അവസ്ഥയെ കുറിച്ച് വ്യക്തതയില്ലായിരുന്നു. സംസാരശൈലി മാറിയതിനു പിന്നാലെ ശരിയായി നടക്കാനുള്ള കഴിവും അവര്‍ക്ക് നഷ്ടപ്പെട്ടു.

പതിവായി ഒരു ചൈനീസ് റെസ്‌റ്റോറന്റില്‍ പോയിരുന്നതായി സാറ ഓര്‍മ്മിച്ചു. അതിന്റെ ഉടമയുമായി സാറ നല്ല സൗഹൃദത്തിലായിരുന്നു. അപൂര്‍വ്വ അവസ്ഥ പിടിമുറക്കുന്നതിന് മുമ്പ് തന്നെ അവര്‍ക്ക് തന്നെ അറിയാമെന്നും എന്നാല്‍ താന്‍ സംസാരിക്കുമ്പോള്‍ അവര്‍ അപരിചിതത്വം കാണിച്ചിട്ടില്ലെന്നും സാറ പറയുന്നു. താന്‍ സംസാരിക്കുന്നതിനെ അവര്‍ അംഗീകരിച്ചിരുന്നതായും സാറാ ചൂണ്ടിക്കാട്ടി.

ഒരു ന്യൂറോളജിസ്റ്റിനെ കണ്ടശേഷമാണ് തന്റെ രോഗാവസ്ഥയെ കുറിച്ച് മനസ്സിലാക്കിയതെന്നും സാറ പറയുന്നുണ്ട്. ഒരു പ്രസംഗം വായിക്കാന്‍ പറയുകയും അത് റെക്കോര്‍ഡ് ചെയ്ത് അദ്ദേഹം കേള്‍പ്പിക്കുകയും ചെയ്തപ്പോള്‍ തന്റെ ശബ്ദം കേട്ട് ശരിക്കും ഞെട്ടിയെന്ന് സാറാ വ്യക്തമാക്കി.

വിദേശ ഉച്ചാരണ സിന്‍ഡ്രോം തിരിച്ചറിയാന്‍ വൈകുന്നത് സ്‌ട്രോക്കിനുള്ള ചികിത്സയും വൈകിപ്പിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
അപൂര്‍വ്വ രോഗാവസ്ഥ കാരണം സംസാരശൈലി മാറി; യുകെയില്‍ വംശീയ അധിക്ഷേപം നേരിട്ടതായി യുവതി
Open in App
Home
Video
Impact Shorts
Web Stories