TRENDING:

Gopi Sundar: 'ഏട്ടാ ഈ വേദന പ്രപഞ്ചം സുഖപ്പെടുത്തും'; ​ഗോപി സുന്ദറിന്റെ അമ്മയുടെ വിയോ​ഗത്തിൽ അഭയ ഹിരൺമയിയും അമൃതയും

Last Updated:

വ്യാഴാഴ്ചയാണ് ​ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് അന്തരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സം​ഗീത സംവിധായകൻ ​ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷിന്റെ വിയോ​ഗത്തിൽ അദ്ദേഹത്തിന് ആശ്വാസ വാക്കുകളുമായി ​മുൻപങ്കാളികളായ അഭയ ഹിരൺമയിയും അമൃത സുരേഷും. ഏട്ടാ ഈ വേദന പ്രപഞ്ചം സുഖപ്പെടുത്തട്ടെയെന്നും വഴികാട്ടിയായി അമ്മ എന്നും കൂടെയുണ്ടായിരിക്കും. നിങ്ങളുടെ സംഗീതത്തിന്റെ നാൾവഴികൾ അമ്മയിലൂടെ കേട്ട റേഡിയോയിലെ എണ്ണമറ്റ തമിഴ് ഗാനങ്ങളിൽ തുടങ്ങിയതാണ്.
News18
News18
advertisement

ഇനിയുള്ള കാലമത്രയും അമ്മ നിങ്ങളുടെ വഴികാട്ടിയായി ഒപ്പമുണ്ടായിരിക്കട്ടെയെന്നും അഭയ സോഷ്യൽ മീഡിയയിൽ‌ കുറിച്ചു.ഗോപിസുന്ദറിനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രവും അഭയ പങ്കുവച്ചിട്ടുണ്ട്. അമ്മാ.... ആദരാഞ്ജലികൾ എന്നാണ് അമൃത സുരേഷ് കുറിച്ചത്. വ്യാഴാഴ്ചയാണ് ​ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് അന്തരിച്ചത്. ഗോപി സുന്ദർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അമ്മ എപ്പോഴും തന്റെ ശക്തിയും വഴികാട്ടിയുമാണ്. അമ്മ എങ്ങും പോയിട്ടില്ലെന്നും എപ്പോഴും തനിക്കൊപ്പമുണ്ടായിരിക്കുമെന്നും ​ഗോപി സുന്ദർ കുറിച്ചിരുന്നു. അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ​ഗോപി സുന്ദർ ചിത്രം പങ്കുവച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Gopi Sundar: 'ഏട്ടാ ഈ വേദന പ്രപഞ്ചം സുഖപ്പെടുത്തും'; ​ഗോപി സുന്ദറിന്റെ അമ്മയുടെ വിയോ​ഗത്തിൽ അഭയ ഹിരൺമയിയും അമൃതയും
Open in App
Home
Video
Impact Shorts
Web Stories