പരിപാടിക്കിടെ നടിയുടെ ഇഷ്ടവിഭവം ഏതാണ് എന്ന അവതാരികയുടെ ചോദ്യത്തിന് തൃഷ പറഞ്ഞ മറുപടി 'എനിക്ക് എല്ലാം കഴിക്കാൻ ഇഷ്ടമാണ്, പക്ഷേ എനിക്ക് വാഴപ്പഴം കൊണ്ടുള്ള ആ വിഭവം കൂടുതൽ ഇഷ്ടം. അതിനെന്താണ് പറയുക?' എന്നാണ്. എന്നാൽ പഴംപൊരിയാണ് തൃഷ ഉദ്ദേശിച്ച പലഹാരമെന്ന് കമൽ പറയുന്നു. തുടർന്ന് 'അവർക്ക് പേര് അറിയില്ല, പക്ഷേ കഴിക്കാൻ ഇഷ്ടമാണ്' എന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. എന്നാൽ കമലിന്റെ മറുപടിയിൽ ചിരിയോടെ ഇരിക്കുന്ന നടിയെ വീഡിയോയിൽ കാണാൻ സാധിക്കും. ഏതാനും നിമിഷങ്ങൾക്കുശേഷം കമൽ തൃഷയുടെ കാൽമുട്ടിൽ പതിയെ തട്ടുന്നുമുണ്ട്.
advertisement
ഈ സംഭാഷണത്തിന്റെ വീഡിയോ ക്ലിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തൃഷയോടുള്ള കമൽ ഹാസന്റെ കമന്റിനോട് രൂക്ഷമായ ഭാഷയിലാണ് മിക്കവരും പ്രതികരിച്ചത്. കമൽ ഹാസന്റെ കമന്റ് ദ്വയാർത്ഥം നിറഞ്ഞതാണെന്ന് അവർ അഭിപ്രായപ്പെടുന്നു. മൻസൂർ അലി ഖാനെതിരെ ചെയ്തതുപോലെ തൃഷ കമലിനെതിരെ പരാതി കൊടുക്കുമോ എന്നായിരുന്നു ഒരാൾ ചോദിച്ചത്. തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയാണ് ഇങ്ങനെ പറഞ്ഞതെങ്കിലോ എന്നായിരുന്നു മറ്റൊരു കമന്റ്. അതേസമയം കമൽ ഹാസനെ പിന്തുണച്ചും പ്രതികരണങ്ങൾ വരുന്നുണ്ട്. കമൽ പറഞ്ഞതിൽ ദ്വയാർത്ഥമോ അധിക്ഷേപമോ ഇല്ലെന്നും ഒരു കൂട്ടർ പറയുന്നു.